ടിഡിഎസ് ഭേദഗതികളെ സ്വാഗതം ചെയ്ത് ഓണ്‍ലൈന്‍ ഗെയിമിങ് മേഖല

കൊച്ചി: ഇത്തവണത്തെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്ന ടിഡിഎസ് ഭേദഗതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനുള്ള  സര്‍ക്കാര്‍ നീക്കത്തെ ഓണ്‍ലൈന്‍ ഗെയിമിങ് മേഖല സ്വാഗതം ചെയ്തു. ഇതോടെ പുതിയ ടിഡിഎസ് രീതിയിലേക്കുള്ള മാറ്റം സുഗമമാകുമെന്നാണ് ഓണ്‍ലൈന്‍ വ്യവസായ മേഖല കരുതുന്നത്.  10,000 രൂപയ്ക്കു മുകളിലുള്ള വിജയങ്ങള്‍ക്ക് ആദായ നികുതി നിയമത്തിന്‍റെ 194ബി വകുപ്പു പ്രകാരം ടിഡിഎസ് കുറക്കുന്നതായിരുന്നു ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയില്‍ നേരത്തെബാധകമായിരുന്ന രീതി.  എന്നാല്‍ 2023-ലെ ബജറ്റില്‍ 194ബിഎ എന്ന പുതിയ വകുപ്പ്Read More →

മികച്ച നാലാംപാദം; 52 ആഴ്ച ഉയരം കുറിച്ച് ഗ്ലെന്‍മാര്‍ക്ക്

മുംബൈ: ശക്തമായ വരുമാനം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഏപ്രില്‍ 28 ന് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്നു. സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐ), കോണ്‍ട്രാക്ട് ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്‍ (സിഡിഎംഒ) വിഭാഗങ്ങളിലെ ശക്തമായ വരുമാനത്തിന്റെ പിന്തുണയോടെ കമ്പനി ഈ വര്‍ഷം 20.9 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. 621.3 കോടി രൂപയാണ് നാലാംപാദ വരുമാനം. അറ്റാദായം 48 ശതമാനം ഉയര്‍ത്തി 146.36 കോടി രൂപയാക്കാനും സാധിച്ചു.Read More →

അറ്റാദായത്തില്‍ 32 ശതമാനം ഇടിവ് നേരിട്ട് അള്‍ട്രാടെക്ക് സിമന്റ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക്ക് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1665.95 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 32.29 ശതമാനം കുറവ്. വരുമാനം 18.36 ശതമാനമുയര്‍ത്തി 18662.38 കോടി രൂപയാക്കിയിട്ടുണ്ട്. 100 മില്യണ്‍ ടണ്‍ ഉത്പാദനവും വിതരണവും വില്‍പനയും നടത്തിയെന്നവകാശപ്പെട്ട കമ്പനി ശേഷി വിനിയോഗം 95 ശതമാനമാക്കിയെന്നും അറിയിക്കുന്നു. 15 ശതമാനം വര്‍ദ്ധനവാണ് അളവില്‍ രേഖപ്പടുത്തിയത്. ഊര്‍ജ്ജ ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍Read More →

അദാനി കമ്പനിയുടെ ലാഭത്തിൽ 40 ശതമാനം ഇടിവ്

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എ.സി.സിയുടെ ലാഭത്തിൽ 40.5 ശതമാനം ഇടിവ്. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 235.63 കോടിയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 396.61 കോടിയായിരുന്നു ലാഭം. അതേസമയം, കമ്പനിയുടെ ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്. 8.2 ശതമാനം ഉയർന്ന് 4,790 കോടിയായാണ് വർധിച്ചത്. കഴിഞ്ഞ വർഷം വരുമാനം 4,425.54 കോടിയായിരുന്നു. ഡിവിഡന്റായി ഓഹരിയൊന്നിന് 9.25 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാവിയെ കുറിച്ച് കൃത്യമായRead More →

വെറും നാല് ഐപിഒളുമായി പ്രാഥമിക ഓഹരി വില്‍പനയില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: വെറും നാല് ലാര്‍ജ്ക്യാപ് ഐപിഒകളുമായി ആദ്യപാദ പ്രാഥമിക ധനശേഖരത്തില്‍ ഇന്ത്യ മുന്നിലെത്തി. ലോകമെമ്പാടും ധനസമാഹരണം കുറഞ്ഞതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം കലണ്ടര്‍വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നാല് ഐപിഒകളിലൂടെ സമാഹരിച്ച തുക 107 ദശലക്ഷം ഡോളറാണ്. അതേസമയം 2022 ല്‍ മൂന്ന് ഐപിഒകളിലൂടെ 995 മില്യണ്‍ ഡോളര്‍ ശേഖരിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ സമാഹരിച്ചത് ഡിവിജി ടോര്‍ക്ക് ട്രാന്‍സ്ഫര്‍ സിസ്റ്റംസാണ്.Read More →