അറ്റാദായം 9 ശതമാനം ഉയര്‍ത്തി എന്‍എസ്ഇ

ന്യൂഡല്‍ഹി: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) വ്യാഴാഴ്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 1844 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണിത്. ഏകീകൃത അറ്റാദായം 13 ശതമാനം ഉയര്‍ന്ന് 2987 കോടി രൂപയായപ്പോള്‍ കമ്പനി ഖജനാവിലേയ്ക്ക് 7889 കോടി രൂപ സംഭാവന ചെയ്തു. അതില്‍ എസ്ടിടി ഇനത്തില്‍ 6411 കോടി രൂപയും സ്റ്റാംപ് ഡ്യൂട്ടിയായി 503 കോടി രൂപയും ജിഎസ്ടി 475 കോടി രൂപയും ഇന്‍കം ടാക്‌സ്Read More →

അറ്റാദായം 40 ശതമാനം ഉയര്‍ത്തി ആക്‌സിസ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5790 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40 ശതമാനം അധികം. അതേസമയം 5889 കോടി രൂപ അറ്റാദായ ഇനത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അറ്റ പലിശ വരുമാനം (എന്‍ഐഐ) 27 ശതമാനം ഉയര്‍ന്ന് 11959 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 50 ബിപിഎസ് ഉയര്‍ന്ന് 4.10 ശതമാനമായി. മൊത്തം നോണ്‍ പെര്‍ഫോമിംഗ് അസറ്റ്‌സ്Read More →

ടാറ്റ മോട്ടോഴ്‌സ് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഓഹരികള്‍ ജൂലൈ 26 ന് 3 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 665 രൂപയിലെത്തി. മൂലധന ഘടന ലളിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡിവആര്‍എസ് ഓഹരികള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. നീക്കം കമ്പനി ഓഹരികള്‍ 4.2 ശതമാനം കുറയ്ക്കും. ഓരോ പത്ത് ‘എ’ സാധാരണ ഓഹരികള്‍ക്കും ഏഴ് സാധാരണ ഓഹരികള്‍ നല്‍കാനാണ് പദ്ധതി. ഇത് 23 ശതമാനം പ്രീമിയത്തിലായിരിക്കും. കൂടാതെ മികച്ചRead More →

തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി:2023 ല്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സൃഷ്ടിച്ച മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നാണ് സെര്‍വോടെക് പവര്‍ സിസ്റ്റംസ്. ഈ മള്‍ട്ടിബാഗര്‍ സ്‌മോള്‍ ക്യാപ് സ്റ്റോക്ക്, 2023 സാമ്പത്തിക വര്‍ഷത്തില്‍  430 ശതമാനം വരുമാനം നല്‍കി. ഒരു വര്‍ഷത്തിനുള്ളിലെ നേട്ടം 1,350 ശതമാനം. ഓഹരി  ചൊവ്വാഴ്ച എന്‍എസ്ഇയില്‍ ഇന്‍ട്രാഡേ ഉയര്‍ന്ന നിരക്കായ 180.20 രൂപയില്‍ ക്ലോസ് ചെയ്തു. 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ സ്റ്റോക്ക്, തിങ്കളാഴ്ചയിലും വെള്ളിയാഴ്ചയിലും സമാന പ്രകടനം നടത്തിയിരുന്നു. മികച്ചRead More →

തത്സമയ സെറ്റില്‍മെന്റുകള്‍ ഉടന്‍ – സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്

മുംബൈ: സെറ്റില്‍മന്റുകള്‍ തല്‍ക്ഷണമാക്കുക എന്ന സ്വപ്‌ന പദ്ധതി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകും. തത്സമയ സെറ്റില്‍മെന്റ് പദ്ധതിയുടെ രൂപകല്‍പനയിലാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിയല്‍ ടൈം സെറ്റില്‍മന്റിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. വിവിധ വ്യാപാര പങ്കാളികള്‍ ചര്‍ച്ചയില്‍ പങ്കുകൊള്ളുന്നു.’”അധികം താമസിയാതെ തല്‍ക്ഷണ സെറ്റില്‍മെന്റുകള്‍ പ്രാവര്‍ത്തികമാകും.,”സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.എല്ലാ സ്‌ക്രിപ്റ്റുകള്‍ക്കും ടി + 1 സെറ്റില്‍മെന്റ് ഏര്‍പ്പെടുത്തിയ  ആദ്യത്തെRead More →