കുതിപ്പ് തുടർന്ന് അദാനി ഓഹരികൾ; തുണയായത് സു​പ്രീം​കോ​ട​തി സ​മി​തിയുടെ ക്ലീ​ൻ ചി​റ്റ്

കുതിപ്പ് തുടർന്ന് അദാനി ഓഹരികൾ; തുണയായത് സു​പ്രീം​കോ​ട​തി സ​മി​തിയുടെ ക്ലീ​ൻ ചി​റ്റ്

May 23, 2023 0 By BizNews

മുംബൈ: ഓഹരിവിപണിയിൽ രണ്ടാം ദിനവും കുതിപ്പ് തുടർന്ന് അദാനി ഗ്രൂപിന് കീഴിലെ കമ്പനികൾ. അദാനി എന്‍റർപ്രൈസാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 13 ശതമാനത്തോളം ഉയർന്നാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അ​ദാ​നി​ക്കെ​തി​രാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ, ഓ​ഹ​രി വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ(​സെ​ബി)​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി സ​മി​തി ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഓഹരികൾ മുന്നേറ്റം തുടങ്ങിയത്.

അദാനി വിൽമർ 10 ശതമാനം വർധിച്ച് ഇന്നത്തെ ഏറ്റവും ഉയർന്ന വിലയിലാണ് (അപ്പർ സർക്യൂട്ട്) വ്യാപാരം നടക്കുന്നത്. അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, എൻ.ഡി.ടി.വി എന്നിവ അഞ്ച് ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലാണുള്ളത്. അദാനി പോർട്സ് 2.67 ശതമാനം ഉയർന്നു. എ.സി.സി (0.66%), അംബുജ സിമന്‍റ് (0.91%) എന്നിവയാണ് ഇന്ന് വലിയ നേട്ടമുണ്ടാക്കാത്ത അദാനി കമ്പനികൾ.

ജ​നു​വ​രി 24ന് ​പു​റ​ത്തു​വ​ന്ന ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് അ​ദാ​നി ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​മൂ​ല്യം മൂ​ക്കു​കു​ത്തി​വീ​ണിരുന്നു. ഓഹരി വില കൃത്രിമമായി ഉയർത്തി എന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ ഉന്നയിച്ചിരുന്നത്. ആരോപണങ്ങൾ അന്വേഷിക്കുന്നതിൽ ​സെ​ബി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാണ് സു​പ്രീം​കോ​ട​തി സ​മി​തി കണ്ടെത്തിയത്.