ജെഎസ്ഡബ്ല്യു എനര്‍ജി നാലാംപാദം: അറ്റാദായത്തില്‍ 68 ശതമാനത്തിന്റെ ഇടിവ്

May 23, 2023 0 By BizNews

ന്യൂഡല്‍ഹി: ജെഎസ്ഡബ്ല്യു എനര്‍ജി നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 272.1 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 68.5 ശതമാനം ഇടിവ്.

വരുമാനം 9.4 ശതമാനം ഉയര്‍ന്ന് 2670 കോടി രൂപയായി. എബിറ്റ 34.1 ശതമാനം താഴ്ന്ന് 745.3 കോടിരൂപയായപ്പോള്‍ 2 രൂപ ലാഭവിഹിതം ശുപാര്‍ശ ചെയ്യാനും ഡയറക്ടര്‍ ബോര്‍ഡ് തയ്യാറായി. 6,564 മെഗാവാട്ടായി പ്രവര്‍ത്തന ശേഷി വര്‍ദ്ധിച്ചതായി കമ്പനി അറിയിക്കുന്നു.

2022 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനമാണ ശേഷി വര്‍ദ്ധനവ്. 5 വര്‍ഷത്തേക്ക് സജ്ജന്‍ ജിന്‍ഡാലിനെ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പുനര്‍ നിയമിക്കാനും ജെഎസ്ഡബ്ല്യു എനര്‍ജി ബോര്‍ഡ് അംഗീകാരം നല്‍കി. 2024 ജനുവരി 1 മുതലാണ് നിയമനം.