മെയ് മാസത്തില്‍ എഫ്പിഐകള്‍ നിക്ഷേപിച്ചത് 30945 കോടി രൂപ
May 21, 2023 0 By BizNewsന്യൂഡല്‍ഹി: ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, പോസിറ്റീവ് വരുമാന കാഴ്ചപ്പാട്, ഓഹരികളുടെ മൂല്യത്തകര്‍ച്ച എന്നീ അനുകൂല സാഹചര്യങ്ങള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) മെയ് മാസത്തില്‍ അറ്റ നിക്ഷേപകരാക്കി. വിദേശ നിക്ഷേപകര്‍ നടപ്പ് മാസത്തില്‍ ഇതുവരെ 30,945 കോടി രൂപയാണ് ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചത്. ഇതോടെ 2023 ല്‍ ഇതുവരെ വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) 16,365 കോടി രൂപയായി.
കോര്‍പറേറ്റ് വരുമാന സാധ്യതകളും സമ്പദ് വ്യവസ്ഥയുടെ ഭാവിയും ശോഭനമായതിനാല്‍ കൂടുല്‍ വിദേശ നിക്ഷേപം പ്രതീക്ഷിക്കുകയാണ് വിദഗ്ധര്‍. എഫ്പിഐ പണമൊഴുക്കുന്നത് തുടരുമെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു. േെഡേപാസിറ്ററികളില്‍ നിന്നുള്ള കണക്ക് പ്രകാരം മെയ് 19 വരെ 30945 കോടി രൂപയാണ് എഫ്പിഐ നിക്ഷേപം.
ഏപ്രിലില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയും നിക്ഷേപിക്കാനും അവര്‍ തയ്യാറായി. യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാര്‍ട്ണര്‍മാര്‍ അദാനി ഗ്രൂപ്പ് കമ്പനികളില്‍ നടത്തിയ ബള്‍ക്ക് നിക്ഷേപമാണ് മാര്‍ച്ച് നിക്ഷേപത്തെ നയിച്ചത്. ഇത് കഴിച്ചാല്‍ അറ്റ നിക്ഷേപം നെഗറ്റീവാണ്.
മാത്രമല്ല, ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ എഫ്പിഐകള്‍ 34,000 കോടി രൂപ പിന്‍വലിച്ചു. മെയ് മാസത്തില്‍ ഡെബ്റ്റ് മാര്‍ക്കറ്റില്‍ എഫ്പിഐകള്‍ 1,057 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഓട്ടോ, ഓട്ടോ ഘടകങ്ങള്‍, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, ആരോഗ്യ പരിരക്ഷ, ടെലികോം, റിയല്‍റ്റി, ഓയില്‍ & ഗ്യാസ് തുടങ്ങിയവയാണ് വിദേശ നിക്ഷേപകരുടെ ഇഷ്ട ഇക്വിറ്റി മേഖലകള്‍.
സാമ്പത്തികമേഖലയില്‍ 8382 കോടി രൂപ നിക്ഷേപിക്കാനും എഫ്പിഐകള്‍ തയ്യാറായി.