ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ സമാഹരിക്കുന്നു
May 21, 2023 0 By BizNewsകൊച്ചി: ഇന്റര്‍നാഷണല്‍ ഫിനാന്‍സ്് കോര്‍പ്പറേഷന്റെ പിന്തുണയുള്ള, ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ (486 മില്യണ്‍ ഡോളര്‍ ) സമാഹരിക്കുന്നു. ധനസമാഹരണം ഡെബ്റ്റ് അല്ലെങ്കില്‍ ഇക്വിറ്റി വഴിയോ സംയോജനം വഴിയോ ആകാം.അന്തിമ ഘടന ഉടന്‍ തീരുമാനിക്കുമെന്ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
100 ഓളം ശാഖകള്‍ ഈ വര്‍ഷം തുറക്കാനുള്ള പദ്ധതിയാണ് ബാങ്കിനുള്ളത്. റീട്ടെയില്‍ ബാങ്കിംഗില്‍ മുന്നേറാനും മൈക്രോഫിനാന്‍സ് കമ്പനി വാങ്ങാനും ശ്രമിക്കുന്നു. അതിനാല്‍ ഫണ്ട് സമാഹരണം വളര്‍ച്ചയ്ക്ക് ഉപകരിക്കും.
ധനസമാഹരണം ഒറ്റയടിക്കോനിരവധി ഘട്ടങ്ങളായോ ആകാം. ഓഹരിയുടമകളുടെ അനുമതി ഇതിനായി ലഭ്യമായി കഴിഞ്ഞു.മുന്‍ വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ക്ക് അനുസൃതമായി ബാങ്ക് ബാലന്‍സ് ഷീറ്റ് ഈ വര്‍ഷം 18- 20% വര്‍ദ്ധിക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
ക്രെഡിറ്റ് ഡിമാന്‍ഡ് മുന്നേറുകയും നിക്ഷേപ വളര്‍ച്ച പിന്നിലാവുകയും ചെയ്യുന്ന ഇന്ത്യയില്‍, നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിക്കൊണ്ടും ഫണ്ടിംഗ് സ്രോതസ്സിനായി ബാങ്കുകള്‍ മത്സരിക്കുന്നു. ഫെഡറല്‍ ബാങ്ക് ഇന്ത്യന്‍ പ്രവാസികളെ, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരെയും ഫിന്‍ടെക് പങ്കാളികളെയും വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.