ന്യൂഡല്‍ഹി: ഒന്നാംപാദ പ്രകടനത്തിന്റെ ഫലത്തില്‍ ഗ്ലാന്റ് ഫാര്‍മ ഓഹരി ഉയര്‍ന്നു. 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ സ്റ്റോക്ക് 1611.05 രൂപയിലാണ് ക്ലോസ് ചെയ്തത്. 1208.6 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ പ്രവര്‍ത്തന വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 41 ശതമാനം കൂടുതല്‍. അറ്റാദായം 15.3 ശതമാനം കുറഞ്ഞ് 194.1 കോടി രൂപയായപ്പോള്‍ ഇബിറ്റ 294 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇബിറ്റ 270 കോടിRead More →

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഇമാമി ഓഹരി ചൊവ്വാഴ്ച നേട്ടത്തിലായി. 7.15 ശതമാനം ഉയര്‍ന്ന് 492.55 രൂപയിലായിരുന്നു ക്ലോസിംഗ്. 137.72 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 86.5 ശതമാനം അധികം. വരുമാനം 6.8 ശതമാനം കൂടി 825.66 കോടി രൂപയായപ്പോള്‍ ആഭ്യന്തര ബിസിനസ് 7 ശതമാനം വളര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി ഓഹരി 3.8 ശതമാനം മാത്രമാണ്Read More →

അറ്റനഷ്ടം വലിയ തോതില്‍ കുറച്ച് പിബി ഫിന്‍ടെക്ക്

ന്യൂഡല്‍ഹി: പോളിസിബസാര്‍, പൈസബസാര്‍ എന്നിവ നടത്തുന്ന പിബി ഫിന്‍ടെക് ഒന്നാംപാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു.  നഷ്ടം 11.9 കോടി രൂപയായി കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻ വര് ഷം ഇതേ പാദത്തില് 204 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 32 ശതമാനമുയര്‍ത്തി 666 കോടി രൂപയായി.മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 505 കോടി രൂപ മാത്രമായിരുന്നു വരുമാനം. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റ നഷ്ടം ഏറിയിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍Read More →

2023 സാമ്പത്തികവര്‍ഷത്തില്‍ 342 എംഫ് സ്‌ക്കീമുകള്‍ നല്‍കിയത് നെഗറ്റീവ് വരുമാനം

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു. സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.  342 സ്‌കീമുകള്‍ നിക്ഷേപകര്‍ക്ക് നെഗറ്റീവ് വരുമാനം നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 5 ശതമാനത്തിലധികം വരുമാനം നല്‍കുന്ന സ്‌കീമുകളുടെ എണ്ണം 595 ആണ്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 898 എണ്ണമായിരുന്നു ഇത്. എന്നിരുന്നാലും, ഡെറ്റ്, ഇക്വിറ്റി സ്‌കീമുകള്‍ തമ്മിലുള്ളRead More →

അദാനി എന്റർപ്രൈസിന്റെ അറ്റാദായത്തിൽ 44 ശതമാനം വർധന​

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസിന്റെ അറ്റാദായത്തിൽ 44 ശതമാനം വർധന. 2023 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിൽ 647 കോടിയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ സമയത്ത് 497 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം, കമ്പനിയുടെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം 38 ശതമാനം കുറഞ്ഞ് 25,438 കോടിയായി. കൽക്കരി വിലയിലുണ്ടായ കുറവാണ് അദാനിക്ക് തിരിച്ചടിയായത്. അദാനിയുടെ ഏഴ് എയർപോർട്ടുകളിലും യാത്രക്കാരുടെRead More →