റെക്കോര്‍ഡ് ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: സ്മാര്‍ട്ട് മീറ്ററുകള്‍ വിന്യസിക്കുന്നതിനായി  അനുബന്ധ സ്ഥാപനം 2,209.84 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ നേടിയതിനെത്തുടര്‍ന്ന് ജനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. പുതിയ ഓര്‍ഡറോടെ  കമ്പനിയുടെ മൊത്തം ഓര്‍ഡര്‍ ബുക്ക് 8,200 കോടി രൂപയുടേതായി. ജനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ ചൊവ്വാഴ്ച 5.48 ശതമാനം ഉയര്‍ന്ന് 191.55 രൂപയിലെത്തി. മുന്‍ സെഷനില്‍ 7.79 ശതമാനം ഉയര്‍ന്ന് 195.75 രൂപ കുറിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്Read More →

ബോണസ് ഓഹരി നല്‍കാനൊരുങ്ങി മഹാരത്‌ന കമ്പനി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 12 നിശ്ചയിച്ചിരിക്കയാണ് മഹാരത്‌ന കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍. 1:3 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുക. നേരത്തെ 4.75 രൂപ ലാഭവിഹിതം നല്‍കാന്‍ ക്മ്പനി തയ്യാറായിരുന്നു. 1:3 അനുപാതത്തില്‍ അഥവാ 10 രൂപ മുഖവിലയുള്ള മൂന്ന് ഓഹരികള്‍ക്ക് സമാന വിലയില്‍ ഒരു ഓഹരി കമ്പനി ബോണസായി നല്‍കും. നിലവില്‍ കമ്പനി ഓഹരി 240.25 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരംRead More →

വെബ്‌ ബ്രൗസര്‍ വികസിപ്പിക്കുന്നതിന് കോടികള്‍ സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ചലഞ്ചിന് തുടക്കം

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുമായി മത്സരിക്കുന്ന തദ്ദേശീയ വെബ് ബ്രൗസര്‍ വികസിപ്പിക്കാന്‍ ഇന്ത്യ.ഇതിനായി ഇന്ത്യന്‍ വെബ് ബ്രൗസര്‍ ഡെവലപ്‌മെന്റ് ചലഞ്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആരംഭിച്ചു. ആഗോള ഉപയോഗത്തിനായി ആഭ്യന്തര ബ്രൗസര്‍ സൃഷ്ടിക്കുക എന്നതാണ്  ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യം. ഇന്റഗ്രേറ്റഡ് കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിസ് (സിസിഎ) ഇന്ത്യ റൂട്ട് സര്‍ട്ടിഫിക്കറ്റാണ് മത്സരം നടത്തുന്നത്. ചലഞ്ചിന് അരവിന്ദ് കുമാര്‍, കണ്‍ട്രോളര്‍ ഓഫ്Read More →

മ്യൂച്വൽ ഫണ്ട് എസ്.ഐ.പിയിൽ റെക്കോഡ്; ജൂലൈയിൽ 15,245 കോടി

ന്യൂഡൽഹി: മ്യൂച്വൽ ഫണ്ടിൽ പ്രതിമാസ നിക്ഷേപകരുടെ എണ്ണം വർധിക്കുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം ജൂലൈയിൽ റെക്കോഡ് തുകയായ 15,245 കോടിയിലെത്തി. 33 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് ജൂലൈയിൽ രജിസ്റ്റർ ചെയ്തതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ സി.ഇ.ഒ എൻ.എസ്. വെങ്കടേശ് അറിയിച്ചു. ചെറുകിട നിക്ഷേപകരുടെ മ്യൂച്വൽ ഫണ്ടിലുള്ള വർധിച്ച താൽപര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിമാസം 500Read More →

ഹിന്‍ഡാല്‍കോ ഒന്നാംപാദ ഫലങ്ങള്‍; അറ്റാദായം 40 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഹിന്‍ഡാല്‍കോ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2454 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40.4 ശതമാനം കുറവ്. പ്രവര്‍ത്തന വരുമാനം 8.7 ശതമാനം കുറഞ്ഞ് 52991 കോടി രൂപയായപ്പോള്‍ ഇബിറ്റ 6109 കോടി രൂപയാണ്.മൊത്തം വരുമാനം 8.3 ശതമാനം കുറഞ്ഞ് 53382 കോടി രൂപയായി. അതേസമയം ചെലവ് 4.1 ശതമാനം കുറഞ്ഞ് 52185 കോടി രൂപയാക്കാനായി. മാക്രോഇക്കണോമിക് പ്രതികൂലRead More →