കമ്പനികൾ വിട്ടുനിൽക്കുന്നു; റബ്ബർവിലയിൽ വീണ്ടും ഇടിവ്

കമ്പനികൾ വിട്ടുനിൽക്കുന്നു; റബ്ബർവിലയിൽ വീണ്ടും ഇടിവ്

Spread the News

കോട്ടയം: ചരക്കെടുപ്പിൽനിന്ന് ടയർ കമ്പനികൾ വിട്ടുനിൽക്കാൻ തുടങ്ങിയതോടെ റബ്ബർഷീറ്റ് വിപണിയിൽ വീണ്ടും തിരിച്ചടി. വില കിലോഗ്രാമിന് 160 രൂപ കടക്കുമെന്ന് തോന്നിയതോടെയാണ് അവർ മെല്ലപ്പോക്ക്തന്ത്രം സ്വീകരിച്ചത്. ചരക്കെടുപ്പ് നാമമാത്രമാക്കി. ആർ.എസ്.എസ്. നാല് ഗ്രേഡിന് ബോർഡിന്റെ വില 156 രൂപയിൽനിന്ന് ഒരുരൂപ താഴ്ന്നു. വ്യാപാരിവിലയും 151-ൽനിന്ന് 150 രൂപയിലേക്ക് കുറഞ്ഞു. വില താഴ്ത്താൻ വിപണിയിൽ രണ്ടാഴ്ചയായി കമ്പനികൾ വലിയ സമ്മർദം ചെലുത്തുകയായിരുന്നു. ബോർഡ് പ്രഖ്യാപിക്കുന്ന വിലയിൽനിന്ന് താഴ്ത്തിയാണ് അവർ ചരക്കെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *