500 രൂപ നോട്ടുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ആര്‍ബിഐ

500 രൂപ നോട്ടുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ആര്‍ബിഐ

June 18, 2023 0 By BizNews

ന്യൂഡല്‍ഹി: 500 രൂപ നോട്ടുകള്‍ അപ്രത്യക്ഷമായെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2005 വിവരാവകാശ നിയമപ്രകാരം പ്രിന്റിംഗ് പ്രസ്സുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ തെറ്റാണ്. അടിസ്ഥാനമില്ലാത്ത ഈ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു, കേന്ദ്രബാങ്ക് കുറ്റപ്പെടുത്തി.

അച്ചടിച്ച നോട്ടുകള്‍ ശരിയായി കണക്കാക്കപ്പെടുന്നുണ്ട്. അതിനായി മികച്ച സംവിധാനങ്ങളാണുള്ളത്. ഉത്പാദനം, സംഭരണം, വിതരണം എന്നിവ ശരിയായ നിരീക്ഷണത്തിന് വിധേയമാക്കുന്നു.

ഇത്തരം വിവരങ്ങള്‍ക്ക്് തങ്ങളെ സമീപിക്കണമെന്നും ആര്‍ബിഐ മാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചു. പുതിയതായി അച്ചടിച്ച, 500 രൂപയുടെ 8,810.65 നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലഭിച്ചത് 7260 ദശലക്ഷം എണ്ണം മാത്രമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടി എന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.