ന്യൂഡൽഹി: കേരളത്തിന് നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്ന് 2,277 കോടി രൂപ. എല്ലാ സംസ്ഥാനങ്ങൾക്കുമായി നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം നികുതി വിഹിതമായി 1.18 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ജൂൺ മാസ ഗഡുവിനൊപ്പം ഒരു മാസത്തെ വിഹിതം കൂടി മുൻകൂറായി അനുവദിച്ചതു വഴിയാണ് കേരളത്തിന് 2,277 കോടി കിട്ടിയത്.
എല്ലാ സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ രണ്ടു ഗഡു ഒറ്റത്തവണയായി നൽകുന്നത് വിവിധ പദ്ധതികളിൽ മുതൽമുടക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾക്കും സഹായമെന്ന നിലയിലാണെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. യു.പിക്കാണ് ഏറ്റവും കൂടുതൽ തുക കിട്ടിയത്- 21,210 കോടി.




