ഇസുസു എം യു – എക്സ് ഒക്ടോബര്‍ 16-ന് വിപണിയിലെത്തും

ഇസുസു എം യു – എക്സ് ഒക്ടോബര്‍ 16-ന് വിപണിയിലെത്തും

September 30, 2018 0 By

ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഇസുസു മുമ്പ് അവതരിപ്പിച്ചിരുന്ന എം യു – എക്സ് എസ് യുവിയുടെ രണ്ടാം തലമുറയാണ് പുറത്തിറങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. വലിയ ബമ്പര്‍, ക്രോമിയം ഗ്രില്‍,എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ ഇഡി ഡി ആര്‍ എല്‍, എന്നിവയാണ് മുന്‍വശത്തെ മാറ്റം.

എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലാക്ക് ഫിനീഷ് സ്‌കിഡ് പ്ലേറ്റ്, ബാക്ക് ഫോഗ് ലാമ്പ്, റെയില്‍ റൂഫ്, 18 ഇഞ്ച് സ്പോര്‍ട്ടി അലോയി വീലുകള്‍ എന്നിവയും എം യു – എക്സിന്റെ രണ്ടാം വരവില്‍ ഒരുക്കിയിട്ടുണ്ട്.

ഡുവല്‍ ടോണ്‍ ഫിനീഷിങ്ങിലുള്ള ഇന്റീരിയറില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഉള്‍വശത്തെ ആകര്‍ഷകമാക്കുന്നത്.

എന്‍ജിന്റെ ശേഷി കുറയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍, മുമ്പുണ്ടായിരുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ തന്നെയായിരിക്കും എം യു – എക്സിന്റെ രണ്ടാം വരവും. 2999 സിസി എന്‍ജിന് 174 ബിഎച്ച്പി കരുത്തും, 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.