
വന്‍കിട ഐടി കമ്പനി സോഹോ കൊട്ടാരക്കരയിലേക്ക്
September 21, 2023 0 By BizNewsകൊല്ലം: ഗ്രാമീണ മേഖലയില്‍ ബഹുരാഷ്ട്ര ഐടി കമ്പനി കെട്ടിപ്പടുക്കുകയും ആയിരക്കണക്കിന് ഗ്രാമീണ യുവജനങ്ങള്‍ക്ക് ഐടി രംഗത്ത് ജോലി നല്‍കുകയും ചെയ്ത് വിപ്ലവം സൃഷ്ടിച്ച സോഹോ കോര്‍പ് കൊട്ടാരക്കരയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു.
കമ്പനിയുടെ പുതിയ ഗവേഷണ, വികസന കേന്ദ്രം തുറക്കുന്നതിനു മുന്നോടിയായി സോഹോ സ്ഥാപകനും പത്മശ്രീ ജേതാവുമായ ശ്രീധര്‍ വെമ്പു അസാപ് കേരളയുടെ കുളക്കട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. പ്രദേശത്തെ ആയിരം പേര്‍ക്ക് ഐടി തൊഴില്‍ ലഭ്യമാക്കുന്ന സംരഭമാകുമിത്.
തമിഴ്‌നാട്ടിലെ തെങ്കാശിയിലെ മതലംപാറൈ ഗ്രാമത്തിലാണ് ശ്രീധര്‍ വെമ്പു സോഹോ കോര്‍പിന് തുടക്കമിട്ടത്.ഐടി രംഗത്ത് മുന്നേറാന്‍ വന്‍കിട നഗരങ്ങളുടെ സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് തെളിയിച്ചാണ് ആഗോള ഐടി രംഗത്ത് ശ്രദ്ധേയ മുന്നേറ്റം കാഴ്ച്ചവച്ച കമ്പനിയായി കുറഞ്ഞ കാലയളവിനുള്ളില്‍ സോഹോ മാറിയത്.
ഈ മാതൃക കേരളത്തിലും നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ വ്യവസായ മന്ത്രി കെ എന്‍ ബാലഗോപാല്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക എന്നിവരങ്ങുന്ന സംഘം മാസങ്ങള്‍ക്കു മുമ്പ് തെങ്കാശിയിലെ സോഹോ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More