ഡെര്‍മ കോ ബ്രാൻഡിന് 30 കോടി മാസ വരുമാനം

ഡെര്‍മ കോ ബ്രാൻഡിന് 30 കോടി മാസ വരുമാനം

Spread the News

കൊച്ചി: സജീവ ചേരുവകള്‍ (ആക്റ്റീവ് ഇന്‍ഗ്രിഡിയന്‍സ്) അടങ്ങിയ ചര്‍മ്മസംരക്ഷണ ഉല്‍പന്ന ബ്രാന്‍ഡായ ഡെര്‍മ കോ. 41 മാസത്തിനുള്ളില്‍ പ്രതിമാസം 30 കോടി രൂപയുടെ വരുമാനം എന്ന നിർണായകമായ നേട്ടം കൈവരിച്ചു.

ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന് കീഴില്‍ 2020 ലാണ് ഡെര്‍മ കോ സ്ഥാപിതമായത്. ഈ നേട്ടത്തിലൂടെ ബ്രാന്‍ഡ് ഹൊനാസയുടെ പതാകവാഹക ബ്രാന്‍ഡായ മാമഎര്‍ത്തിനെ പ്രതിമാസ വരുമാന നേട്ടത്തില്‍ മറികടക്കുകയും ചെയ്തു.

ഡെര്‍മ കോ ചര്‍മ്മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുകയും മുഖക്കുരു, മുഖക്കുരുപാടുകള്‍, നിറവ്യത്യാസം, മങ്ങിയ ചര്‍മ്മം, ജര, മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയവ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.

ഇവ ഡിജിറ്റല്‍, റീട്ടെയ്ല്‍ വില്‍പന കേന്ദ്രങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും കമ്പനി സ്വീകരിച്ചിട്ടുണ്ട്.മുന്‍നിര ഇ-കൊമേഴ്‌സ്പ്ലാറ്റ്‌ഫോമുകളിലും തെരഞ്ഞെടുത്ത വ്യാപാര പങ്കാളികളുടെ ഔട്ട്‌ലെറ്റുകളിലും ഇവ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *