ഇന്റർനാഷനൽ ബിസിനസ് കൗൺസിൽ യോഗത്തിൽ കുവൈത്തും
September 21, 2023കുവൈത്ത്സിറ്റി: ദുബൈയിലെ ചേംബർ ഓഫ് കോമേഴ്സിൽ നടന്ന ഇന്റർനാഷനൽ ബിസിനസ് കൗൺസിൽ യോഗത്തിൽ കുവൈത്ത് പങ്കെടുക്കുന്നു. സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും നിക്ഷേപ ചക്രവാളങ്ങൾ വിശാലമാക്കാനുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് യോഗമെന്ന് കുവൈത്ത് ബിസിനസ് കൗൺസിൽ ചീഫ് ഫെറാസ് അൽ-സേലം പറഞ്ഞു. സഹകരണം ശക്തിപ്പെടുത്താനും വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും എമിറാത്തി വിപണിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെയും നിക്ഷേപ അവസരങ്ങളെയും കുറിച്ച് പരിചയപ്പെടാനും ഇതു മതിയായ അവസരമാണെന്ന് യോഗത്തിനുശേഷം അൽ-ഫാരെസ് പറഞ്ഞു.
കുവൈത്ത് കോർപറേഷനുകൾക്കുള്ള നടപടിക്രമങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിന് പ്രാദേശിക സംഘടന, നിരീക്ഷണ ബോഡികളുമായുള്ള ആശയവിനിമയ സംവിധാനങ്ങൾ വർധിപ്പിക്കാനും ഇത്തരമൊരു പരിപാടിയിൽ കുവൈത്തിന്റെ പങ്കാളിത്തം സഹായിക്കും. സംഘടന നിയമങ്ങളും നിർദേശങ്ങളും യോഗത്തിൽ ചർച്ചയായി. കൂടാതെ, മേഖലയിലെ കുവൈത്ത് കോർപറേഷനുകൾ നേരിടുന്ന സാങ്കേതികവും സാമ്പത്തികവുമായ വെല്ലുവിളികളും യോഗം ചർച്ച ചെയ്തു. കുവൈത്തിന്റെ സ്വകാര്യ മേഖല നേരിടുന്ന തടസ്സങ്ങളെയും വെല്ലുവിളികളെയും തരണം ചെയ്യുന്നതിന് വിദഗ്ധരുടെ വൈദഗ്ധ്യം പങ്കിടുന്നതിനും യോഗം ലക്ഷ്യമിട്ടതായി അൽ-സലേം പറഞ്ഞു.