മീശമാധവനിലെ അരഞ്ഞാണ മോഷണ സീൻ; ഞാൻ ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു

മീശമാധവനിലെ അരഞ്ഞാണ മോഷണ സീൻ; ഞാൻ ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു

December 8, 2024 0 By BizNews

ലാൽജോസ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു മീശമാധവൻ. ചേക്ക് ഗ്രാമത്തിലെ മാധവൻ എന്ന കള്ളന്റെ ജീവിതവും പ്രണയവുമൊക്കെ പറഞ്ഞ സിനിമയിലെ പാട്ടുകൾ ഉൾപ്പെടെ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ഇതാ, മീശമാധവനിലെ ഒരു സീനിനെക്കുറിച്ച് പറയുകയാണ് ലാൽ ജോസ്.

മീശമാധവനിൽ ദീലിപ് അവതരിപ്പിച്ച മാധവൻ എന്ന കഥാപാത്രം രുഗ്മണിയുടെ വീട്ടിൽ എത്തി അരഞ്ഞാണം മോഷ്ടിക്കുന്നതാണ് സീൻ. ആ സീനിന് പിന്നാലെ കഥയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ലാൽ ജോസ് പറയുന്നത്. ബി ആർ പ്രസാദിന്റെ ചന്ദ്രത്സവം എന്ന തിരക്കഥയിൽ നിന്നാണ് ആ സീൻ എടുത്തത് എന്നാണ് ലാൽ ജോസ് പറയുന്നത്. ‘ ഒരു സംഗീത ആൽബത്തിന്റെ സമയത്താണ് ഞാനും ബിആർ പ്രസാദും തമ്മിൽ അടുക്കുന്നത്. ബി ആർ പ്രസാദ് ചന്ദ്രോത്സവം എന്ന ഒരു സ്‌ക്രിപ്റ്റ് എഴുതിവെച്ചിരുന്നു, പ്രിയൻ സാറൊക്കെയായിട്ട് അത് സിനിമയാക്കാനുള്ള ശ്രമങ്ങളൊക്കെ നടന്നിട്ട് പിന്നീടത് വേണ്ടായെന്ന് വെയ്ക്കുകയായിരുന്നു. എന്താ കാരണം എന്ന് ഓർമയില്ല, ഞാൻ രണ്ടാംഭാവം ഒക്കൈ കഴിഞ്ഞ് ഈ ആൽബമൊക്കെ ചെയ്ത് മീശമാധവൻ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സമയമാണ്.

മീശമാധവന്റെ കഥയിലൊക്കെ ലാന്റ് ചെയ്തിരിക്കുന്ന സമയമാണ്. മീശമാധവനെക്കുറിച്ച് ഞങ്ങൾ ദിവസവും ചർച്ചചെയ്യും. ബി ആർ പ്രസാദ് ചന്ദ്രോത്സവത്തെക്കുറിച്ച് പറഞ്ഞപ്പോൾ അതൊരു കാമശാസ്ത്രം വാത്സ്യായൻ എഴുതുന്ന കാലഘട്ടത്തിൽ നടക്കുന്ന കഥയായിട്ടാണ് എഴുതിയിരുന്നത്. അതിൽ ഒരു കള്ളൻ മോഷ്ടിക്കാൻ ഒരു കൊട്ടാരത്തിനകത്ത് കയറുന്ന സീക്വയൻസ് ഉണ്ടായിരുന്നു. അതിൽ ഉറങ്ങിക്കിടക്കുന്ന രാജകുമാരിയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ഉണ്ടായിരുന്നു.

അത് എനിക്ക് ഭയങ്കര രസമായി തോന്നി, അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ എന്തായാലും ഇത് സിനിമയാക്കാൻ പോകുന്നില്ലല്ലോ. ഞാൻ ഒരു കള്ളന്റെ കഥ സിനിമയാക്കാൻ പോവുകയാണ്. ഇതിലുള്ളത് പോലെയായിരിക്കില്ല. ഇതിന്റെ നാടൻ വേർഷൻ ആയി ഇത് മീശമാധവനിൽ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു, ധൈര്യമായി എടുത്തോ, ഇത് എന്തായാലും സിനിമയാകാൻ പോകുന്നില്ലെന്ന് പറഞ്ഞു,’ ലാൽ ജോസ് പറഞ്ഞു. അരഞ്ഞാണ മോഷണത്തിന്റെ ഐഡിയ എനിക്ക് കിട്ടുന്നത് ചന്ദ്രോത്സവത്തിന്റെ തിരക്കഥയിൽ നിന്നാണ്,