വിദേശ നിക്ഷേപകര്‍ വീണ്ടും വിപണിയില്‍ തിരിച്ചെത്തുന്നു
December 9, 2024 0 By BizNewsമുംബൈ: രണ്ട് മാസത്തെ കനത്ത വില്‍പ്പനയ്‌ക്ക് ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) 23,500 രൂപയുടെ അറ്റനിക്ഷേപമാണ് ഈ മാസത്തെ തുടര്‍ച്ചയായ നാല് വ്യാപാര ദിനങ്ങളില്‍ നടത്തിയത്
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 8539 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തിരിച്ചെത്തിയതോടെ അടിസ്ഥാന സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും തുടര്‍ച്ചയായ അഞ്ച് വ്യാപാരദിനങ്ങളില്‍ മുന്നേറ്റം നടത്തി. ഇതോടെ സെന്‍സെക്‌സും നിഫ്‌റ്റിയും മൂന്ന് ശതമാനത്തിലധികം നേട്ടം കൈവരിച്ചു.
അടുത്ത കാലത്ത് ഉണ്ടായ ഇടിവ് മൂലം പല ഓഹരികളുടെയും മൂല്യം ന്യായമായ നിലയിലെത്തിയത് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയില്‍ നിക്ഷേപകരായി തിരിച്ചെത്തുന്നതിന് വഴിവെച്ചു. എഫ്‌ഐഐകളുടെ നിക്ഷേപത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും മറ്റും സര്‍ക്കാരിന്റെ മൂലധന ചെലവ് വര്‍ധിച്ചുവരുന്നതാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ വരാനിരിക്കുന്ന യുഎസ് ഭരണകൂടം ചൈനയെക്കാള്‍ ഇന്ത്യയോട് താരതമ്യേന മുന്‍ഗണന കാണിക്കുന്നതും എഫ്‌ഐഐകളുടെ നിക്ഷേപ താല്‍പ്പര്യം വര്‍ധിപ്പിച്ചു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്‌ടോബറില്‍ 94,000 കോടി രൂപയുടെയും.
നവംബറിന്‍റെ ആദ്യ പകുതിയില്‍ 22,420 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ നവംബര്‍ രണ്ടാം പകുതി ആയപ്പോഴേക്കും വില്‍പ്പന കുറഞ്ഞു.