വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ഇന്ത്യയും നോര്‍വേയും
December 9, 2024 0 By BizNewsബെംഗളൂരു: ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇന്ത്യയും നോര്‍വേയും തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.
വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍ മെയ്-എലിന്‍ സ്റ്റെനറുടെ നേതൃത്വത്തിലുള്ള നോര്‍വീജിയന്‍ വ്യവസായ പ്രതിനിധി സംഘവും തമ്മിലായിരിക്കും ചര്‍ച്ച.
ഇന്ത്യ-നോര്‍വേ ബിസിനസ് റൗണ്ട് ടേബിള്‍ മുംബൈയിലായിരിക്കും നടക്കുക. ‘ഇന്ത്യയിലെ കൂടുതല്‍ നോര്‍വീജിയന്‍ നിക്ഷേപങ്ങള്‍ക്കുള്ള പ്രധാന അവസരങ്ങളെയും പ്രവണതകളെയും കുറിച്ച് മന്ത്രി ഗോയല്‍ ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം സഹകരണത്തിന്റെ സാധ്യതയുള്ള മേഖലകളും,’ വാണിജ്യ, വ്യവസായ മന്ത്രാലയം പറഞ്ഞു.
ഇന്ത്യയും ഇ എഫ് ടി എ രാജ്യങ്ങളും തമ്മിലുള്ള സമീപകാല സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ചര്‍ച്ചയുടെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കും, ഇത് ഇരു രാജ്യങ്ങള്‍ക്കും വലിയ സാധ്യതകളുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. ഇ എഫ് ടി എ രാജ്യങ്ങളില്‍ നിന്ന് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് ഇന്ത്യന്‍ ശ്രമം.
ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍, കണക്റ്റിവിറ്റി, മാരിടൈം, ഊര്‍ജം, സര്‍ക്കുലര്‍ ഇക്കോണമി, ഫുഡ് ആന്റ് അഗ്രി, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്നോളജി തുടങ്ങിയ മേഖലകളിലെ നിക്ഷേപ പങ്കാളിത്തത്തിലെ അവസരങ്ങള്‍ ഇരുപക്ഷവും വിലയിരുത്തും.