പുതിയ ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ട് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

കോടതികളിലും മറ്റ് നിയമ നടപടികളിലും ബാങ്ക് രേഖകള്‍ തെളിവായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ട്-2026 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഇതോടെ 135 വര്‍ഷത്തിലേറെയായി രാജ്യത്ത് നിലവിലുള്ള ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ട്, 1891 പിന്‍വലിക്കപ്പെടും. കൈയെഴുത്തിലുള്ള അക്കൗണ്ട് പുസ്തകങ്ങളുടെ കാലത്ത് രൂപീകരിച്ച നിയമത്തിനു പകരം ഡിജിറ്റല്‍, ഇലക്ട്രോണിക്, ക്ലൗഡ് അധിഷ്ഠിതRead More →

റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകൾ വഴി വിതരണം ചെയ്യുന്ന വിവിധ ഭക്ഷണസാധനങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവ് വരുത്തി. സാധാരണക്കാരായ യാത്രക്കാരുടെ കീശ ചോർത്തുന്ന രീതിയിൽ വിവിധ വിഭവങ്ങൾക്ക് 5 രൂപ മുതൽ 15 രൂപ വരെയാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇതിനോടകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ട്രെയിൻ യാത്രകളിലും സ്റ്റേഷനുകളിലും ലഘുഭക്ഷണങ്ങളും മറ്റ് ഭക്ഷണങ്ങളും ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രികരെ ഈ വിലക്കയറ്റം നേരിട്ട് ബാധിക്കും. പ്രാതൽ വിഭവങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയുംRead More →

ചരിത്രം കുറിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്

മലയാളം ബോക്സ് ഓഫീസിലെ നിരവധി റെക്കോർഡുകൾ തിരുത്തി മുന്നേറ്റം തുടരുന്നു ഓണത്തിനു മുൻപ് ഒരു സാധാരണ ഫാമിലി എന്റർടെയ്നർ എന്ന നിലയിൽ തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇന്ന് മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുകയാണ്. കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഒരുപോലെ സ്വീകരണം നേടിയ ചിത്രം കേരളത്തിന് പുറത്തും വിദേശ വിപണികളിലും ശക്തമായ മുന്നേറ്റമാണ് തുടരുന്നത്. നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ആഗോള കളക്ഷനിൽRead More →

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് രജിസ്‌ട്രേഷനിൽ വർധന

ചേർത്തല: സ്ലീപ്പർ, ടൂറിസ്റ്റ് ബസ് നികുതിയിൽ ഇളവു വരുത്തിയതിനാൽ സംസ്ഥാനത്ത് ടൂറിസ്റ്റ്ബസുകളുടെ രജിസ്‌ട്രേഷനിൽ വർധന. ഉയർന്ന നികുതി കാരണം മുൻപ് ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന രീതിക്കാണു മാറ്റമുണ്ടായത്. ഒന്നരമാസത്തിനിടെ സംസ്ഥാനത്ത് 59 ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ കേരളത്തിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്ന 193 ബസുകളിൽ പകുതിയിലധികവും മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. നാഗാലാൻഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഇവRead More →

ചൈനീസ് ടെക് ഭീമൻ വാവെയ്‌ക്ക് വമ്പൻ തിരിച്ചടി; യുഎസിൽ ക്രിമിനൽ വിചാരണ തുടങ്ങി

ചൈനീസ് ടെലികോം ഭീമനായ വാവെയ്‌ക്കെതിരായ അമേരിക്കൻ ക്രിമിനൽ വിചാരണ ന്യൂയോർക്കിലെ ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ ആരംഭിച്ചു. അമേരിക്കൻ കമ്പനികളിൽനിന്ന് സാങ്കേതികവിദ്യ മോഷ്ടിച്ച് ആഗോള ടെലികമ്മ്യൂണിക്കേഷൻ സാമ്രാജ്യം കെട്ടിപ്പടുത്ത കുറ്റകൃത്യ സംരംഭമാണ് വാവെയ് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചത്. അമേരിക്കൻ നീതിന്യായ വകുപ്പിലെ അഭിഭാഷകനായ ടെയ്‌ലർ സ്റ്റൗട്ട് പ്രാരംഭ വാദത്തിൽ വാവെയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ‘മോഷണം, നുണ, മറച്ചുവെക്കൽ’ എന്ന രീതിയിലാണ് കഴിഞ്ഞ 20 വർഷമായി കമ്പനി പ്രവർത്തിച്ചതെന്നും അമേരിക്കൻRead More →