എൻഎസ്ഇ വരുന്നു ‘ഭീമൻ’ ഐപിഒയുമായി
എൻഎസ്ഇ (നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച്) പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഇന്ന് തുടക്കം. തിങ്കളാഴ്ച വരെ നടക്കുന്ന ഐപിഒയിലൂടെ 22,561.5 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യം. പൂർണമായും ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) ആണ് ഐപിഒയിലുള്ളത്. അതായത്, നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കും. ഫലത്തിൽ, ഐപിഒ വഴി സമാഹരിക്കുന്ന പണം പൂർണമായും ഓഹരി ഉടമകൾക്കാണ് കിട്ടുക. എൻഎസ്ഇയുടെ പ്രവർത്തനാവശ്യത്തിനായി ഉപയോഗിക്കാനാവില്ല. പുത്തൻ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) ഉണ്ടെങ്കിലേ കമ്പനിയുടെRead More →





