ഫ്‌ളിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി രാജിവെച്ചു; ബാലാജി ത്യാഗരാജന് താത്കാലിക ചുമതല

ഫ്‌ളിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി രാജിവെച്ചു; ബാലാജി ത്യാഗരാജന് താത്കാലിക ചുമതല

Spread the News
ഫ്‌ളിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി രാജിവെച്ചു; ബാലാജി ത്യാഗരാജന് താത്കാലിക ചുമതല

ഫ്‌ളിപ്കാർട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ.) കല്യാൺ കൃഷ്ണമൂർത്തി 11 വർഷത്തിലധികം നീണ്ട സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്നു. പുതിയ സി.ഇ.ഒ.യെ പ്രഖ്യാപിക്കുന്നത് വരെ, നിലവിലെ ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്‌നോളജി ഓഫീസറായ (സി.പി.ടി.ഒ.) ബാലാജി ത്യാഗരാജനാകും ചുമതല.

2013-ലാണ് കല്യാൺ കൃഷ്ണമൂർത്തി ഫ്‌ളിപ്കാർട്ടിൽ ചേരുന്നത്. തുടർന്ന് 2017 ജനുവരിയിൽ സി.ഇ.ഒ. ആയും 2018-ൽ ഗ്രൂപ്പ് സി.ഇ.ഒ. ആയും അദ്ദേഹം ചുമതലയേറ്റു. വാൾമാർട്ട് 16 ബില്യൺ ഡോളറിന് ഫ്‌ളിപ്കാർട്ടിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്ത നിർണായക ഘട്ടത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.

ഈ കാലയളവിൽ കമ്പനിയുടെ ബിസിനസ് അഞ്ചിരട്ടിയിലധികം വളർച്ച കൈവരിച്ചു. ഇ-കൊമേഴ്‌സ് വിപണിയിൽ സ്ഥാനം ഉറപ്പിക്കുന്നതോടൊപ്പം ഫാഷൻ, ട്രാവൽ, ഫിൻടെക് തുടങ്ങിയ പുതിയ മേഖലകളിലേക്കും ബിസിനസ് വിപുലീകരിച്ചു.

കമ്പനിയുടെ വാർഷിക വിപണന മേളയായ ‘ബിഗ് ബില്യൺ ഡെയ്‌സ്’ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് ആഘോഷങ്ങളിൽ ഒന്നായി മാറി.

ആമസോൺ, മീഷോ, മറ്റ് ക്വിക്ക് കൊമേഴ്‌സ് കമ്പനികൾ എന്നിവയിൽ നിന്നുള്ള ശക്തമായ മത്സരമാണ് ഫ്‌ളിപ്കാർട്ട് നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *