റഷ്യയിൽനിന്ന് 105 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ

ന്യൂഡൽഹി: റഷ്യയിൽനിന്ന് ആഭ്യന്തര സർവീസുകൾക്കുള്ള ‘Il-114-300’ യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ. ന്യൂഡൽഹിയിൽ നടന്ന ‘ഇന്നോപ്രോം’ പ്രദർശനത്തോടനുബന്ധിച്ചാണ് 105 പ്രാദേശിക യാത്രാവിമാനങ്ങൾ നൽകാൻ ധാരണയായത്. 68 പേർക്കുവരെ സഞ്ചരിക്കാനാകുന്ന ചെറുവിമാനങ്ങളാണ് ഈ ശ്രേണിയിൽ വരിക. വിമാനം വാങ്ങുന്ന വ്യോമയാന കമ്പനികളിൽ എയർ കേരളയും ഉൾപ്പെടുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് (യുഎസി) ഈ വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നത്. ഇന്ത്യയിലെRead More →

ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം

ന്യൂഡൽഹി: ഉത്സവകാലത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും ന്യായമായ വിലയ്ക്ക് വിൽപന നടത്താനും പഞ്ചസാര മില്ലുകൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. വില സ്ഥിരത നിലനിർത്താൻ ആവശ്യമെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രാലയം അറിയിച്ചു. ഉത്സവകാലത്ത് വില ഉയരുമെന്ന പ്രതീക്ഷയിൽ പഞ്ചസാര പൂഴ്ത്തിവെച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നും ആവശ്യാനുസരണം ഉണ്ടായ വർധനയായിരുന്നില്ല അതെന്നും ഭക്ഷ്യമന്ത്രാലയം ജോ. സെക്രട്ടറി അശ്വിനി ശ്രീവാസ്തവ പറഞ്ഞു. ഉത്സവസമയത്ത് പഞ്ചസാര വില ഉയർത്തുന്നതിന് ന്യായീകരണമില്ല. വില സ്ഥിരത ഉറപ്പാക്കേണ്ടത് മേഖലയിലെRead More →

വയനാടൻ കാപ്പിക്ക് പുത്തൻ ഉണർവ്; എൽ നിനോ മറികടക്കാൻ 2500 കോടിയുടെ ബൃഹത് പദ്ധതി

വയനാട്: എൽ നിനോ പ്രതിഭാസം വരുത്തിവെച്ച കടുത്ത വരൾച്ചയിൽ പ്രതിസന്ധിയിലായ വയനാട്ടിലെ കാപ്പി കർഷകർക്ക് ഇനി പ്രതീക്ഷയുടെ വസന്തകാലം. തകർച്ച നേരിടുന്ന കാപ്പി കൃഷി മേഖലയെ അത്യാധുനിക തലത്തിലേക്ക് ഉയർത്തുന്നതിനായി 2500 കോടി രൂപയുടെ സമഗ്ര മാസ്റ്റർ പ്ലാൻ കോഫി ബോർഡ് തയ്യാറാക്കി കഴിഞ്ഞു. അടുത്ത 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ ബൃഹത്തായ പദ്ധതി, വയനാടിൻ്റെ കർഷക മേഖലയ്ക്ക് പുതിയൊരു ഊർജവും ഉണർവും സമ്മാനിക്കുമെന്നുറപ്പാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഉൽപ്പാദനക്ഷമതRead More →

ഇന്ത്യയിൽ ഷവോമിക്ക് വീണ്ടും തിരിച്ചടി; എസ്എഫ്ഐഒ അന്വേഷണത്തിന് ശുപാർശ, വിദേശ നിക്ഷേപ നിയമം ലംഘിച്ചെന്ന് ആരോപണം

സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ടെക്നോളജി ഇന്ത്യ (Xiaomi Technology India)ക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ അന്വേഷണത്തിന് ശുപാ‍ർശ ചെയ്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO). ബിസിനസ് രീതികളിലും വിദേശ നിക്ഷേപ നിയമങ്ങൾ പാലിച്ചതിലും ക്രമക്കേടുകൾ ആരോപിച്ചാണ് വിശദമായ അന്വേഷണത്തിന് ശുപാ‍ർശ ചെയ്തിരിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് വാ‍ർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ തയ്യാറാക്കിയ ശുപാർശ നിലവിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോ‌‌ർട്ട്. 2020-ലെRead More →

ക്ലൗഡ്, സാങ്കേതിക വിതരണക്കാരെ ആശ്രയിക്കുന്നത് ധനകാര്യ മേഖലയ്ക്ക് വൻ ഭീഷണിയെന്ന് ആർബിഐ

മുംബൈ: ബാങ്കുകൾ സാങ്കേതികവിദ്യകൾക്കും ക്ലൗഡ് സേവനങ്ങൾക്കുമായി ചുരുക്കം ചില ബാഹ്യ ഏജൻസികളെ മാത്രം ആശ്രയിക്കുന്നത് ബാങ്കിംഗ് മേഖലയിൽ ഗുരുതരമായ സാങ്കേതിക അപകടസാധ്യതകൾ ഉയർത്തുന്നതായി റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രോഹിത് ജെയിൻ. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പൊതു സാങ്കേതിക ദാതാവിനുണ്ടാകുന്ന സാങ്കേതിക തടസ്സം ഒരേസമയം ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ടോക്കണൈസേഷൻRead More →