കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി

ദില്ലി: കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാനRead More →

എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം, ബജറ്റിൽ 500 കോടി വകയിരുത്തി

ദില്ലി: എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികൾക്ക് അധിക ഫണ്ട് വകയിരുത്തി. പാലക്കാട് ഐഐടി ഉൾപ്പെടെയുള്ളവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും. സ്റ്റാർട്ടപ്പിൽRead More →

നേട്ടങ്ങളും പ്രതീക്ഷകളും എടുത്തുപറഞ്ഞ് സാമ്പത്തിക സര്‍വേ

രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്ന മേഖലകളെല്ലാം മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റി്ന്‍റെ മേശ പുറത്തുവച്ച 2024-25 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. വ്യാവസായിക മേഖല കോവിഡിന് മുമ്പുള്ള വളര്‍ച്ചയെ മറികടന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2047ഓടെ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് പ്രതിവര്‍ഷം 8 ശതമാനം വളര്‍ച്ച കൈവരിക്കണം. പക്ഷെ 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.4% ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിRead More →

വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും സര്‍ക്കാരിന് പ്രത്യേക ശ്രദ്ധയെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: സര്‍ക്കാരിന്റെ ശ്രദ്ധ യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. യുവ ജനതയുടെ മാനവ വിഭവ ശേഷി ഉപയോഗിക്കുന്നതിന് പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും പാര്‍ലമെന്റ്ില്‍ അവതരിപ്പിക്കുക എന്ന സൂചനയാണ് രാഷ്ട്രപതിയുടെ പ്രസംഗം. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ സ്പോര്‍ട്സ് വരെ എല്ലാ മേഖലകളിലും യുവാക്കളുടെ സംഭാവനയുണ്ട്. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെRead More →

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഏഴ് കൊല്ലത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ

ഏഴ് വർഷത്തിനിടെ ആദ്യമായി, ഇന്ത്യയുടെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് (FLFPR) ഗണ്യമായി ഉയർന്നെന്ന് സാമ്പത്തിക സർവെ. 2017-18 ലെ 23.3% ൽ നിന്ന് 2023-24 ൽ 41.7% ആയി സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർന്നു. ധനമന്ത്രി നിർമല സീതാരാമനാണ് ഇന്ന് പാർലമെൻ്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുമ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലെ കുതിച്ചു ചാട്ടമാണ് മൊത്തത്തിലുള്ള പുരോഗതിക്ക് ശക്തിയായത്. തൊഴിൽ ശക്തിയിൽ കൂടുതൽRead More →