ലാഭവിഹിതം പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ സ്റ്റോക്ക്

June 1, 2023 0 By BizNews

ന്യൂഡല്‍ഹി: 1 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ശ്രീ വെങ്കടേശ് റിഫൈനറീസ്. നാലാം പാദത്തില്‍ കമ്പനി 145.6 കോടി രൂപയുടെ വരുമാനം നേടി.മുന്‍വര്‍ഷത്തെ സമാന പാദത്തിലെ വരുമാനം 156.1 കോടി രൂപയായിരുന്നു.

നികുതി കഴിച്ചുള്ള ലാഭം 5 കോടി രൂപയില്‍ നിന്നും 2 കോടി രൂപയായി കുറഞ്ഞു. നിലവില്‍ 156 രൂപയിലാണ് ഓഹരി. 52 ആഴ്ച താഴ്ചയായ 77 രൂപയില്‍ നിന്നും ഓഹരി 102 ശതമാനം ഉയര്‍ന്നു.

2021 ഒക്ടോബര്‍ തൊട്ട് 264.49 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ശ്രീ വെങ്കിടേഷ് റിഫൈനറീസ് ലിമിറ്റഡ് ജല്‍ഗാവില്‍ സ്ഥാപിതമായ ഒരു മൈക്രോ ക്യാപ് കമ്പനിയാണ്. ‘റിച്ച് സോയ’ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഒരു റിഫൈനറി കമ്പനിയായി ഇത് പ്രവര്‍ത്തിക്കുന്നു. സോയാബീന്‍ ഓയില്‍, പാം ഓയില്‍ എന്നിവയുടെ ഉത്പാദനം, സംസ്‌കരണം, സംരക്ഷണം എന്നിവ നിര്‍വഹിക്കുന്നു.

വടക്കന്‍ മഹാരാഷ്ട്രയില്‍ കുടുംബ നാമമായി റിച്ച് സോയ മാറി. 172.53 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.