വൻ വികസനത്തിന് ബിഎസ്എൻഎൽ; 77,000 കോടിയുടെ പദ്ധതി
മുംബൈ: പൊതുമേഖലാ ടെലികോം കമ്പനിയായ ബി. എസ്.എൻ.എൽ. നെറ്റ്വർക്ക് ശേഷി വിപുലമാക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചുവർഷംകൊണ്ട് 77,000 കോടി രൂപയുടെ നിക്ഷേപത്തിനു പദ്ധതിയിടുന്നു. ഈ നിക്ഷേപം വഴി ബി.എസ്.എൻ.എലിന് രാജ്യത്തെ 98 ശതമാനം പ്രദേശങ്ങളിലും കവറേജ് ലഭ്യമാക്കാനാകും. രണ്ടുലക്ഷം പുതിയ 4ജി സൈറ്റുകളൊരുക്കാനും തന്ത്രപ്രധാന മേഖലകളിൽ 5ജി സേവനം തുടങ്ങാനുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. 2028-29 സാമ്പത്തിക വർഷത്തോടെ നഷ്ടമില്ലാതെ പ്രവർത്തിക്കാൻ കമ്പനിയെ പ്രാപ്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 2031-32 ഓടെ നഷ്ടമില്ലാതെയാക്കാനാണ്Read More →





