ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം ഗൂഗിള്‍ പിക്‌സല്‍ ഫോണിൽ എത്തി

ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം ഗൂഗിള്‍ പിക്‌സല്‍ ഫോണിൽ എത്തി

October 17, 2024 0 By BizNews
Android 15 operating system has arrived on the Google Pixel phone

കാത്തിരിപ്പിനൊടുവില്‍ ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം എത്തി. ഗൂഗിള്‍ പിക്‌സല്‍ ഫോണിലാണ് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ഫോണുകളിലേക്കും പുതിയ പതിപ്പ് ഉടനെത്തും.

പുതിയ യൂസര്‍ ഇന്റര്‍ഫേസാണ് വന്നിരിക്കുന്ന മാറ്റങ്ങളിലൊന്ന്. ഇത് പുതിയ ഡിസൈനിനൊപ്പം നാവിഗേഷന്‍ കൂടുതല്‍ അനായാസമാക്കുന്നു. പുതിയ കസ്റ്റമൈസ്ഡ് ലോക്ക് സ്‌ക്രീന്‍, ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ചില വിവരങ്ങളിലേക്ക് ക്വിക്ക് ആക്‌സസ് നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മള്‍ട്ടിടാസ്‌കിംഗ് കഴിവ് മെച്ചപ്പെടുത്തിയതാണ് വരുത്തിയ മാറ്റങ്ങളില്‍ മറ്റൊന്ന്. ടാബ്‌ലറ്റുകളിലും ഫോള്‍ഡബിളുകളിലും ഇത് പ്രയോജനം ചെയ്യും. ഒരു ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് വേഗത്തില്‍ പോകാനും സ്പ്ലിറ്റ്-സ്‌ക്രീന്‍ ലഭിക്കാനും ഇത് സഹായകമാകും.

സ്പ്ലിറ്റ് സ്‌ക്രീന്‍ ഉപയോക്താക്കള്‍ക്ക് ഒരേസമയം രണ്ട് ആപ്ലിക്കേഷനുകള്‍ തുറക്കാന്‍ അനുവദിക്കുന്നു . മറ്റ് ആപ്പുകള്‍ നോക്കുമ്പോള്‍ തന്നെ വീഡിയോകള്‍ കാണാന്‍ സഹായകമാകുന്ന തരത്തിലാണിത്.

സ്വകാര്യതയും സുരക്ഷയും വര്‍ധിപ്പിച്ചതാണ് ആന്‍ഡ്രോയ്ഡ് 15ലെ ഏറ്റവും വലിയ ആകര്‍ഷണം. മികച്ച പ്രൈവസി കണ്‍ട്രോള്‍ സംവിധാനം ഈ ഒഎസിലുണ്ട്. ആരെങ്കിലും ഫോണ്‍ കവര്‍ന്നാല്‍ ഫോണിനുള്ളിലെ വിവരങ്ങള്‍ ചോരാന്‍ അനുവദിക്കാത്ത തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്കും ശ്രദ്ധേയമാണ്.

എഐ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂളാണിത്. കൂടുതല്‍ മികവുള്ള ക്യാമറകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും ആന്‍ഡ്രോയ്ഡ് 15 ഒഎസിനുണ്ട്.