400 കോടിയുടെ മിഷന്‍ സമുദ്രയുമായി കേരളം

സംസ്ഥാനത്തിന്റെയും സാധാരണക്കാന്റെയും തലവര മാറ്റുന്നത് ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആഗോള മാരിടൈം- ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 400 കോടി രൂപയുടെ ‘മിഷന്‍ സമുദ്ര’ പദ്ധതിക്കും തുടക്കമായി. ഇത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലും, സാധാരണക്കാരുടെ ജീവിതത്തിലും വന്‍ മുന്നേറ്റത്തിന് വഴിതുറക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എന്താണ് മിഷന്‍ സമുദ്ര പദ്ധതി?വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെയും കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരദേശത്തെയും സമന്വയിപ്പിച്ച് നടപ്പിലാക്കുന്ന മാരിടൈം വ്യവസായ- ലോജിസ്റ്റിക്‌സ് വികസന പദ്ധതിയാണ് മിഷ്ന്‍ സമുദ്ര.Read More →

പി എഫ് പിൻവലിക്കൽ നിയമങ്ങളിൽ സർക്കാർ വരുത്തിയ നിർണായക മാറ്റങ്ങൾ

എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) പുതിയ ഫ്രെയിംവർക്ക് പ്രകാരം പി.എഫ്. തുക ഭാഗികമായി പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി വരിക്കാർക്ക് അവരുടെ ആകെ പി.എഫ്. ബാലൻസിന്റെ 75% വരെ പിൻവലിക്കാൻ സാധിക്കുന്നതാണ് പുതിയ ഭേദഗതി. ബാക്കി വരുന്ന 25% തുക ഭാവി സുരക്ഷിതത്വത്തിനായി അക്കൗണ്ടിൽ നിലനിർത്തും. ജീവനക്കാരന്റെ വിഹിതം, തൊഴിലുടമയുടെ വിഹിതം, പലിശ എന്നിവയുൾപ്പെടെയുള്ള ആകെ തുക കണക്കാക്കിയാണ് 75% അനുവദിക്കുന്നത്. അതിനാൽ മുൻപത്തേക്കാൾRead More →

ഇഎംഐ മുടങ്ങിയാൽ ഫോൺ ലോക്കാകും; ആർബിഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ മാർഗ നിർദേശം ആർ.ബി.ഐ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വായ്പദാതാക്കൾക്ക് ആർ.ബി.ഐ കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടക്കൂട് 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വായ്പ തിരിച്ചടവ് ഈടാക്കുന്ന രീതികളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയRead More →

ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യ

ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിലെ ഷഹീദ് ബെഹിഷ്തി ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതല താല്‍ക്കാലികമായി ഇറാന്‍ സര്‍ക്കാരിന് കൈമാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. അമേരിക്കന്‍ ഉപരോധങ്ങളില്‍ നിന്ന് ഇന്ത്യന്‍ ബാങ്കുകളെയും മറ്റ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ (OFAC) അനുവദിച്ചിരുന്ന ഉപരോധ ഇളവ് ഏപ്രിലില്‍ അവസാനിച്ചതോടെയാണ് ഇന്ത്യ പുതിയ ക്രമീകരണം നടത്തുന്നത്. ഉപരോധങ്ങള്‍ പിന്‍വലിക്കുകയോ സാഹചര്യം അനുകൂലമാകുകയോ ചെയ്താല്‍Read More →

ഫോറെക്സ് സ്വാപ് സൗകര്യം നിശ്ചയിച്ചതിലും ഒരു മാസം മുൻപേ അവസാനിപ്പിക്കാൻ ആർബിഐ

കൊച്ചി: പ്രവാസി ഇന്ത്യക്കാരിൽ നിന്ന് സമാഹരിച്ച നിക്ഷേപങ്ങൾ വഴി ശക്തമായ വിദേശനാണ്യ വരവ് ഉണ്ടായതിനെത്തുടർന്ന്, ബാങ്കുകൾക്കായുള്ള ഇളവുകളോടുകൂടിയ ഫോറെക്സ് സ്വാപ് സൗകര്യം നിശ്ചയിച്ചതിലും ഒരു മാസം മുൻപേ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പുതുക്കിയ സമയക്രമമനുസരിച്ച്, 31 വരെ സമാഹരിക്കുന്ന വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ബാങ്കുകൾക്ക് ഈ ‘സീറോ-കോസ്റ്റ് ഹെഡ്ജിങ്’ സൗകര്യം പ്രയോജനപ്പെടുത്താം. മുൻപ് സെപ്റ്റംബർ 30 ആയിരുന്നു ഇതിന്റെ അവസാന തീയതി. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ക്രൂഡ്‌ഓയിൽRead More →