എസ്ബിഐയുടെ മൊത്തം ബിസിനസ്സ് 200 ലക്ഷം കോടി രൂപയിലെത്തുമെന്ന് ചെയർമാൻ സി എസ് ഷെട്ടി
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം ബിസിനസ് 2030ഓടെ 200 ലക്ഷം കോടി രൂപയിലെത്തിയേക്കുമെന്ന് ചെയർമാൻ സി.എസ്. ഷെട്ടി. നിലവിലെ വളർച്ചാ നിരക്ക് തുടർന്നാൽ ബാങ്കിന്റെ മൊത്തം ബിസിനസ് 170 മുതൽ 180 ലക്ഷം കോടി രൂപ വരെയാകുമെന്നും അനുകൂല സാഹചര്യത്തിൽ 200 ലക്ഷം കോടി രൂപയിലെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2030ൽ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ.Read More →





