ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്

ന്യൂഡൽഹി: നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ദക്ഷിണാഫ്രിക്കൻ മേഖലയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള നീക്കവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനുമായുള്ള നിർദേശിക്കപ്പെട്ട വ്യാപാര കരാറിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിർണായക ധാതുക്കളിലേക്കും ഇന്ത്യയുടെ ശ്രദ്ധ. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, ലെസോത്തോ, എസ്വാറ്റിനി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സതേൺ ആഫ്രിക്ക കസ്റ്റംസ് യൂണിയൻ (SACU)യുമായുള്ള മുൻഗണനാ വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് ഇന്ത്യ. വർഷങ്ങളായി മന്ദഗതിയിലായിരുന്ന ചർച്ചകൾക്ക് പുതിയ നീക്കം നൽകുന്നതിന്റെ ഭാഗമായിRead More →

എഫ്&ഒയിൽ 10ൽ 9 പേരും നഷ്ടത്തിൽ; നടപ്പ് സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് നഷ്ടമായത് ₹91,685 കോടി

ഇന്ത്യയിലെ റീട്ടെയിൽ ഡെറിവേറ്റീവ് വിപണിയിൽ ട്രേഡർമാരുടെ പങ്കാളിത്തം കുറഞ്ഞെങ്കിലും നഷ്ടത്തിന്റെ ചിത്രം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതായി സെബിയുടെ പുതിയ പഠനം. 2025-26 സാമ്പത്തിക വർഷത്തിൽ വ്യക്തിഗത നിക്ഷേപകർ ഇക്വിറ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ആകെ ₹91,685 കോടി നഷ്ടപ്പെടുത്തിയെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. അതേസമയം, എഫ്&ഒയിൽ സജീവമായി പങ്കെടുത്ത വ്യക്തികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം കുറഞ്ഞു. 2015-16ന് ശേഷമുള്ള ആദ്യത്തെ ഇടിവാണിത്.FY26ൽ റീട്ടെയിൽ നിക്ഷേപകർ ഉൾപ്പെടെയുള്ള വ്യക്തിഗതRead More →

ബോണ്ട് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആർബിഐയും കൈകോർക്കുന്നു

ഇന്ത്യൻ കടപ്പത്ര (Corporate Bond) വിപണിയിൽ വൻ വിപ്ലവത്തിന് വഴിയൊരുങ്ങുന്നു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) ഉപയോഗിച്ച് കോർപ്പറേറ്റ് ബോണ്ടുകൾ ടോക്കണൈസ് ചെയ്യാനുള്ള പൈലറ്റ് പദ്ധതിയാണ് ആരംഭിക്കുന്നത്. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എന്നിവ ഈ പ്രൊജക്ടിൽ ഒരുമിച്ച് തുടക്കം കുറിക്കുകയാണ്. ഇടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ ഡീമാറ്റ് അക്കൗണ്ടുകൾ വഴിയാണ് ബോണ്ടുകൾ കൈകാര്യംRead More →

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

റായ്പൂർ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ്ണ തട്ടിപ്പെന്ന് പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള ‘മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്’ ഷോറൂമിന് എതിരെയാണ് പരാതി. പരാതിയില്‍ ഷോറൂമിനെതിരെ കേസെടുത്തു. സ്വര്‍ണ്ണം വില്‍ക്കാനെത്തിയപ്പോള്‍ 22 കാരറ്റ് ഹോള്‍മാര്‍ക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് ആണെന്നും ഹോള്‍മാര്‍ക്ക് ഇല്ലെന്നും ഷോറൂം അധികൃതര്‍ പറഞ്ഞെന്നാണ് പരാതി. പര്‍വീന്ദര്‍ സിംഗ് എന്ന ഉപഭോക്താവ് ബ്രേസ്ലെറ്റ് മാറ്റി വാങ്ങാന്‍ ചെന്നപ്പോള്‍ ആയിരുന്നു കൃത്രിമം കാട്ടാന്‍ ശ്രമം ഉണ്ടായത്.Read More →

ഓണവിപണി കീഴടക്കി സപ്ലൈകോ; വിറ്റുവരവ് 207 കോടി കടന്നു, സന്ദർശിച്ചത് 26 ലക്ഷം ഉപഭോക്താക്കൾ

എറണാകുളം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോ നടത്തുന്ന ഔട്ട്ലെറ്റുകളിലെ ചില്ലറ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. ഓഗസ്റ്റ് ഒന്ന് മുതൽ 19 ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഉത്സവ സീസണിലെ തിരക്കുകളിലേക്ക് വിപണി പൂർണമായി കടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സർവ്വകാല റെക്കോർഡ് വിൽപ്പനയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും പ്രത്യേകം സജ്ജമാക്കിയ ഓണം ഫെയറുകളിലും രേഖപ്പെടുത്തുന്നത്. സമാഹരിച്ച ആകെ തുകയിൽ 72 കോടി രൂപ സബ്‌സിഡിRead More →