സ്വകാര്യ മേഖലയുടെ വളര്‍ച്ച മന്ദഗതിയില്‍
October 25, 2024 0 By BizNewsന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ മേഖലയുടെ വളര്‍ച്ച മന്ദഗതിയില്‍. പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക ഒക്ടോബറില്‍ 58.6 ശതമാനമായെന്നാണ് എച്ച്എസ്ബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ അതിവേഗ വളര്‍ച്ചയുണ്ടെന്നാണ് വിലയിരുത്തല്‍.
തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ച്ചയുണ്ടായിട്ടും, ഈ മാസം ഇന്ത്യയുടെ സ്വകാര്യമേഖല മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കാഴ്ച്ചവച്ചത്. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
പര്‍ച്ചേസ് മാനേജേഴ്സ് സൂചിക സെപ്റ്റംബറില്‍ 59.3 ആയി കണക്കാക്കിയിരുന്നത്് 58.3 ആയി പുതുക്കി. എന്നാല്‍ ഉല്‍പ്പാദനത്തിനും വില്‍പ്പനയ്ക്കുമുള്ള വിപുലീകരണ നിരക്കുകളുടെ കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ സേവന ദാതാക്കളെ മറികടന്നു.
കൂടാതെ ഇന്‍പുട്ട് ചെലവുകളിലും വില്‍പ്പന വിലയിലും അതിവേഗ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സര്‍വേ പറയുന്നു. ഈ മാസത്തെ അവസാന മാനുഫാക്ചറിംഗ് പിഎംഐ കണക്ക് നവംബര്‍ 4ന് പുറത്തിറങ്ങും, ഇത് 57.4 ആയി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സേവനങ്ങളും കോമ്പോസിറ്റ് പിഎംഐ കണക്കുകളും നവംബര്‍ 6ന് പുറത്തുവിടും.