സ്വര്‍ണ വില കുതിക്കുന്നു; സര്‍വകാല റെക്കോര്‍ഡിലെത്തി

പവന് 320 രൂപ കൂടി 25,440 രൂപയായതോടെ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 3,180 രൂപയാണ് ഇന്നത്തെ വില. കൂടിയും കുറഞ്ഞുമാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്.ആഗോണവിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രകടമാകുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് അടുത്തമാസം പലിശ കുറക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടി. ഇതാണ് സ്വര്‍ണത്തിന്റെ വില ആഗോളതലത്തില്‍ തന്നെ ഉയരുന്നതിനിടയാക്കിയത്.Read More →

കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ള്‍ ഓ​യി​ല്‍ നി​രോ​ധി​ച്ചു

കൊ​ച്ചി: പ​ട്ടി​മ​റ്റ​ത്തെ പാ​ന്‍ ബി​സ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​നം വെ​ളി​ച്ചെ​ണ്ണ​യെ​ന്ന വ്യാ​ജേ​ന വി​റ്റി​രു​ന്ന കൊ​ക്കോ റോ​സ് ബ്ലെ​ന്‍റ​ഡ് എ​ഡി​ബി​ള്‍ വെ​ജി​റ്റ​ബി​ള്‍ ഓ​യി​ലി​ന്‍റെ ഉ​ല്‍​പ്പാ​ദ​ന​വും വി​ത​ര​ണ​വും നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഉ​ല്‍​പ്പ​ന്ന​ത്തി​ല്‍ 80 ശ​ത​മാ​ന​വും പാ​മോ​ലി​നാ​ണെ​ന്ന് ക​ണ്ട​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ എ​ന്ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന ഉ​ല്‍​പ്പ​ന്ന​ത്തി​ല്‍ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ളി​ച്ചെ​ണ്ണ​യു​ടെ സാ​ന്നി​ധ്യം. വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​തും. നി​യ​മ വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഉ​ല്‍​പ്പ​ന്നം വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നുംRead More →

മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

കൊച്ചി: മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്ക്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഇന്ത്യയിലെ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനത്തില്‍ ഐ.എഫ്.സി ആദ്യമായാണ് നിക്ഷേപം നടത്തുന്നത്. സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തി രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് നിയമാനുസൃതമായി വായ്പ ലഭ്യമാക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെRead More →

നാട്ടിക എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ഒരു സുൽത്താൻ

‘ ആ തെരുവുകൾക്കപ്പുറത്തുള്ള വീട്ടിലാണു ഞാൻ താമസിച്ചിരുന്നത്. പൊള്ളുന്ന ചൂടിൽ എസി പോലുമില്ലായിരുന്നു.ടെറസിൽ ആകാശവും നോക്കി എത്രയോ രാത്രി ഉറങ്ങാതെ കിടന്നിട്ടുണ്ട്. വണ്ടിയിലേക്കു സാധനങ്ങൾ കയറ്റി തളർന്നുറങ്ങിയപ്പോയ ദിവസങ്ങളുമുണ്ട്.’ ഇത് പറയുന്നത് മറ്റാരുമല്ല തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കഠിന പ്രയത്നത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച എം എ യുസഫലിയാണ്. 1973 ഡിസംബർ 31നു അദ്ദേഹം ഇവിടെ എത്തുന്നത് . കൊച്ചാപ്പ എം.കെ.അബ്ദുള്ളയ്ക്ക് അന്നിവിടെ കച്ചവടമുണ്ടായിരുന്നു.അന്നത്തെRead More →

ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി ഫേസ്ബുക്കിന്റെ പുതിയ വെർഷൻ ഉടൻ തന്നെ ഉപഭോക്താക്കളിൽ എത്തും. ഫേസ്ബുക്കിനൊപ്പം മെസഞ്ചറിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സാൻ ജോസിൽ നടന്ന എഫ്8 ഡെവലപ്പർ കോൺഫറൻസിൽ മാർക്ക് സുക്കർബർഗ് തന്നെയാണ് മാറ്റങ്ങൾ അവതരിപ്പിച്ചത്. വെബ് വെർഷനിൽ വരുത്തിയ മാറ്റമാണ് എടുത്തുപറയേണ്ടത്. ഇതുവരെയുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഡിസൈനാണ് പുതിയ വെർഷന്റെ പ്രത്യേകത.Read More →