മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

May 30, 2019 0 By BizNews

കൊച്ചി: മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്ക്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഇന്ത്യയിലെ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനത്തില്‍ ഐ.എഫ്.സി ആദ്യമായാണ് നിക്ഷേപം നടത്തുന്നത്. സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തി രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് നിയമാനുസൃതമായി വായ്പ ലഭ്യമാക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെ നിക്ഷേപത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്എന്ന് ഐ.എഫ്.സി ഇന്ത്യ തലവന്‍ ജുന്‍ ജാങ്ങ് പറഞ്ഞു.  ഈ നിക്ഷേപത്തിലൂടെ ഇന്ത്യയിലെ അനൗദ്യോഗിക സ്വര്‍ണ്ണ നിക്ഷേപങ്ങളെ ഔദ്യോഗിക സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടുവരുകയാണ് ഉദ്ദേശ്യം.

ഇന്ത്യയിലെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതിനായി ഞങ്ങള്‍ വഹിച്ച പങ്കിനുള്ള അംഗീകാരമായി ഈ നിക്ഷേപത്തെ കാണുന്നു. ഔപചാരിക വായ്പ്പ ദരിദ്രര്‍ക്കും ബാങ്ക് രഹിതമേഖലകളിലും ലഭ്യമാകാന്‍ വര്‍ഷങ്ങളായി മണപ്പുറം ഫിനാന്‍സ് നേതൃത്വം നല്‍കിവരുന്നു .ഐഎഫ്സി നിക്ഷേപം മൂലം ബാങ്കിന് ഗ്രാമീണ-അര്‍ധനഗര മേഖലകളില്‍ എത്തിചേരുവാനും, അനൗപചാരിക വായ്പക്ക് വേണ്ടി ആളുകള്‍ക്ക് ഒരു ബദല്‍ സംവിധാനം വാഗ്ദാനം ചെയ്യാനും സാധിക്കുംڈ എന്ന് മണപ്പുറം എം.ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ പറഞ്ഞു.