സെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യ

പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടെ ഇന്ത്യയുടെ വാതക- ഊർജ ഡിമാൻഡ് കണക്കിലെടുത്ത് പുതിയ കരുക്കൾ നീക്കി ഇന്ത്യ. ശൈത്യകാലത്തെ യൂറോപ്യൻ ഡിമാൻഡ് മുൻകൂട്ടിക്കണ്ടാണ് ഇന്ത്യ കളി മാറ്റി കളിച്ചത്. ഹോർമുസ് പ്രതിസന്ധിക്കിടയിലും സെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കിയിരിക്കുകയാണ് രാജ്യം. ഈ തന്ത്രപരമായ നീക്കം രാജ്യത്തെ സിഎൻജി, പാചകവാതക വില വർധനകളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) കപ്പൽ ഗതാഗത തടസവുംRead More →

ഓണം പ്രത്യേക ട്രെയിനുകൾ; ഇ​ന്നു​മു​ത​ൽ റി​സ​ർ​വ്​ ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ റൂ​ട്ടു​ക​ളി​ൽ മൂ​ന്ന്​ സ്​​പെ​ഷ​ൽ ​ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച്​ റെ​യി​ൽ​വേ. മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ, ചെ​ന്നൈ സെ​ൻ​ട്ര​ൽ-​കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം- താം​ബ​രം റൂ​ട്ടു​ക​ളി​ലാ​ണ് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക. 32 സ​ർ​വി​സു​ക​ളാ​ണ്​ ആ​കെ​യു​ണ്ടാ​വു​ക. റി​സ​ർ​വേ​ഷ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കും. • 06126 മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ: ജൂ​ലൈ 13 മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് നാ​ലി​ന്​ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 10.55ന്Read More →

‘അയൽവാസിയാണെന്ന് വെളിപ്പെടുത്തിയതും മുഖഭാവം മാറി, വാർഡിലേക്ക് മാറ്റിയതിൽപിന്നെ കുറുപ്പ് കടന്നുകളഞ്ഞു’; വീണ്ടും മൊഴി നൽകി നഴ്സ് രത്നമ്മ

തിരുവനന്തപുരം: ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പിനെ പറ്റി വീണ്ടും മൊഴി നൽകി നഴ്സ് രത്നമ്മ. 1998ൽ ജാർഖണ്ഡിലെ ബൊക്കാറോ ആശുപത്രിയിൽ ജോലി ചെയ്യവേ താന്‍ കണ്ടത് കുറുപ്പിനെ തന്നെയാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍മയിലുണ്ടെന്നും നഴ്‌സ് രത്‌നമ്മ പറഞ്ഞു. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കേസ് ഫയൽ വീണ്ടും തുറന്നതോടെയാണ് രത്നമ്മയുടെ വെളിപ്പെടുത്തിയത്. ഉറപ്പിച്ച് പറഞ്ഞതോടെ നിർണായകമായ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നെഞ്ചുവേദനയെRead More →

യുഎസ് കമ്പനി ഓർഗാനൺ ഏറ്റെടുക്കാൻ സൺ ഫാർമ; ഡീൽ 11.75 ബില്യൺ ഡോളറിന്റേത്

സമീപകാലത്ത് കോർപ്പറേറ്റ് ഇന്ത്യ കണ്ട ഏറ്റവും വലിയ ആഗോള ഏറ്റെടുക്കലുകളിൽ ഒന്ന് പൂർത്തിയാക്കാനുള്ള നടപടികളുമായി ഇന്ത്യൻ ഫാർമ ഭീമൻ സൺ ഫാർമ. അമേരിക്ക ആസ്ഥാനമായ ഓർഗാനൺ & കോ കമ്പനിയെയാണ് സൺ ഫാർമ 11.75 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ മറ്റ് 10 ആഗോള ബാങ്കുകൾ കൂടി ചേർന്നാണ് ഏറ്റെടുക്കലിന് ധനസഹായം നൽകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഏറ്റെടുക്കൽ സംബന്ധിച്ച് സൺ ഫാർമRead More →

മരുന്ന് മാറിനൽകിയെന്ന് ആരോപണം; കോഴിക്കോട്ട് ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു

കോഴിക്കോട്: മരുന്ന് മാറിനൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട്ട് മെഡിക്കൽകോളജിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ നിന്ന് മരുന്ന് മാറിനൽകിയെന്നും തുടർന്ന് രോഗി ഗുരുതരാവസ്ഥയിലായി എന്നുമാണ് ആരോപണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. കല്ലാച്ചി വിഷ്‌ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് മരിച്ചത്. നാദാപുരം ഗവൺമെന്‍റ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിച്ചു. കഴിഞ്ഞ മാസംRead More →