ബോണ്ട് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആർബിഐയും കൈകോർക്കുന്നു

ഇന്ത്യൻ കടപ്പത്ര (Corporate Bond) വിപണിയിൽ വൻ വിപ്ലവത്തിന് വഴിയൊരുങ്ങുന്നു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) ഉപയോഗിച്ച് കോർപ്പറേറ്റ് ബോണ്ടുകൾ ടോക്കണൈസ് ചെയ്യാനുള്ള പൈലറ്റ് പദ്ധതിയാണ് ആരംഭിക്കുന്നത്. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എന്നിവ ഈ പ്രൊജക്ടിൽ ഒരുമിച്ച് തുടക്കം കുറിക്കുകയാണ്. ഇടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ ഡീമാറ്റ് അക്കൗണ്ടുകൾ വഴിയാണ് ബോണ്ടുകൾ കൈകാര്യംRead More →

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

റായ്പൂർ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ്ണ തട്ടിപ്പെന്ന് പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള ‘മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്’ ഷോറൂമിന് എതിരെയാണ് പരാതി. പരാതിയില്‍ ഷോറൂമിനെതിരെ കേസെടുത്തു. സ്വര്‍ണ്ണം വില്‍ക്കാനെത്തിയപ്പോള്‍ 22 കാരറ്റ് ഹോള്‍മാര്‍ക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് ആണെന്നും ഹോള്‍മാര്‍ക്ക് ഇല്ലെന്നും ഷോറൂം അധികൃതര്‍ പറഞ്ഞെന്നാണ് പരാതി. പര്‍വീന്ദര്‍ സിംഗ് എന്ന ഉപഭോക്താവ് ബ്രേസ്ലെറ്റ് മാറ്റി വാങ്ങാന്‍ ചെന്നപ്പോള്‍ ആയിരുന്നു കൃത്രിമം കാട്ടാന്‍ ശ്രമം ഉണ്ടായത്.Read More →

ഓണവിപണി കീഴടക്കി സപ്ലൈകോ; വിറ്റുവരവ് 207 കോടി കടന്നു, സന്ദർശിച്ചത് 26 ലക്ഷം ഉപഭോക്താക്കൾ

എറണാകുളം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോ നടത്തുന്ന ഔട്ട്ലെറ്റുകളിലെ ചില്ലറ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. ഓഗസ്റ്റ് ഒന്ന് മുതൽ 19 ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഉത്സവ സീസണിലെ തിരക്കുകളിലേക്ക് വിപണി പൂർണമായി കടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സർവ്വകാല റെക്കോർഡ് വിൽപ്പനയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും പ്രത്യേകം സജ്ജമാക്കിയ ഓണം ഫെയറുകളിലും രേഖപ്പെടുത്തുന്നത്. സമാഹരിച്ച ആകെ തുകയിൽ 72 കോടി രൂപ സബ്‌സിഡിRead More →

നിക്ഷേപ സമാഹരണ പദ്ധതിയുമായി ട്രഷറി

തിരുവനന്തപുരം: ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടുമോ എന്ന് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. ഇട്ട നിക്ഷേപം സുരക്ഷിതമായിരിക്കുകയും നല്ല റിട്ടേണ്‍ ലഭിക്കുകയും വേണമെന്നാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിരവധിപ്പേര്‍ ചുറ്റിലുമുണ്ട്. ഇവര്‍ കൂടുതലായി ആശ്രയിക്കുന്നത് ഇപ്പോഴും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെയാണ്. അത്തരം നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരുടെ മനസിലേക്ക് ഓടിയെത്തുക ബാങ്ക് എഫ്ഡികളാണ്. ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്നRead More →

ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. തേഡ്പാർട്ടി ഇൻഷുറൻസില്ലാത്ത ഒട്ടേറെ വാഹനങ്ങൾ രാജ്യത്ത് ഓടുന്നുണ്ടെന്ന് വിലയിരുത്തി ഓഗസ്റ്റ് നാലിനാണ് സുപ്രീംകോടതി ഇതുൾപ്പെടെ വിവിധ നിർദേശങ്ങൾ ഇറക്കിയത്. ഇക്കാര്യത്തിൽ പെട്രോളിയം മന്ത്രാലയത്തിന് ചില ആശങ്കകളുണ്ടെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചപ്പോഴാണ്, പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഓഗസ്റ്റ് 21-ന് വീണ്ടും പരിഗണിക്കും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ എടുക്കേണ്ട തേഡ്പാർട്ടി ഇൻഷുറൻസിന്റെ കാലയളവും ഓഗസ്റ്റ്Read More →