10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ

തിരുവനന്തപുരം: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സക്ക് ESI കോർപ്പറേഷൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ രോഗികൾ വലയുന്നു. ഹൃദയ, ക്യാൻസർ രോഗികൾക്ക് മാനദണ്ഡം നിലവിൽ വന്നതോടെ മരുന്നു പോലും വാങ്ങാൻ കഴിയുന്നില്ലെന്ന് പരാതി. 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ ലഭിക്കാൻ നിരവധി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന നിബന്ധനയും രോഗികളെ കൂടുതൽ ദുരിതത്തിലാക്കി. ഇഎസ്ഐ പരിരക്ഷയുള്ള ആശപത്രികളിൽ ഒരു സാമ്പത്തിക വർഷം രോഗികൾക്ക് ചികിത്സിക്കാൻ 10 ലക്ഷം രൂപ എന്ന പരിധിയാണ് കേന്ദ്രസർക്കാർRead More →

പ്രവാസിപ്പണം ‘വരുമാനം’ മാത്രമായി ചുരുങ്ങുന്നുവെന്ന് പഠനം; നിക്ഷേപമുണ്ട്, സംരംഭങ്ങളില്ല

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണം കേവലം കുടുംബങ്ങൾക്കുള്ള ‘വരുമാനം’ എന്നതിനപ്പുറം ഉൽപാദനപരമായ ‘മൂലധനമായി’മാറുന്നില്ലെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനം. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവാസിപ്പണവും സംസ്ഥാനത്തെ നിക്ഷേപവും മുൻനിർത്തി തയാറാക്കിയ ‘ഇക്കണോമി ആൻഡ് ഫിസ്കൽ വാച്ച്’ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഇന്ത്യയിലെ ആകെ പ്രവാസി നിക്ഷേപത്തിന്റെ ഏകദേശം 21 ശതമാനവും കേരളത്തിലാണ്. ജനസംഖ്യാനുപാതികമായി നോക്കിയാൽ, കേരളത്തിലെ ഓരോ വ്യക്തിക്കും പ്രതിവർഷം ശരാശരി 60,000 എന്ന നിരക്കിൽ പ്രവാസി പണം ലഭിക്കുന്നുണ്ട്.Read More →

ഈ ആഴ്ച 6 ഐപിഒകൾ വിപണിയിലേക്ക്

ഇന്ത്യൻ പ്രാഥമിക ഓഹരി വിപണിയിൽ (Primary Market) ഈയാഴ്ച പ്രാരംഭ പൊതുഓഹരി വിൽപ്പനയുമായി (IPO) നിക്ഷേപകരുടെ മുന്നിലേക്ക് കടന്നെത്തുന്നത് ആറ് കമ്പനികളാണ്. പ്രതിരോധ ഇലക്ട്രോണിക്സ്, മാനുഫാക്ചറിംഗ് പ്ലാറ്റ്‌ഫോം, പവർ ട്രാൻസ്മിഷൻ, മെഡിക്കൽ ഉപകരണങ്ങൾ, കസ്റ്റമർ എക്സ്പീരിയൻസ് സേവനങ്ങൾ, അഗ്നിസുരക്ഷാ സംവിധാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് മെയിൻബോർഡ് വിഭാഗത്തിൽ ഐ.പി.ഒ അവതരിപ്പിക്കുന്നത്. ഇവയുടെ ഓഹരികൾ ബി.എസ്.ഇ, എൻ.എസ്.ഇ തുടങ്ങിയ ദേശീയ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. മൊത്തം 10,000 കോടിയിലധികംRead More →

മ്യൂച്വല്‍ ഫണ്ടിലേക്ക് 38,306 കോടി ഒഴുക്കി നിക്ഷേപകര്‍

മുംബൈ: സെപ്റ്റംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള അറ്റ നിക്ഷേപം 30.61 ശതമാനം ഉയര്‍ന്ന് 38,306.55 കോടി രൂപയായി. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളോടുള്ള നിക്ഷേപകരുടെ താല്‍പര്യമാണ് നിക്ഷേപ വര്‍ധനയ്ക്ക് കാരണമായത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്വിറ്റി ഫണ്ടുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത് സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ്. 9,038.57 കോടി രൂപയാണ് ഈ വിഭാഗത്തിലെ അറ്റ നിക്ഷേപം.Read More →

സിംഗപ്പൂരിന് വൈദ്യുതി കൊടുക്കാൻ ഇന്ത്യ; വരുന്നു 3 രാജ്യങ്ങളിലൂടെ കരവഴി 3000 കിലോമീറ്റർ ശൃംഖല

തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിന് വൈദ്യുതി വിൽക്കാൻ ഇന്ത്യ. സിംഗപ്പൂരിനെയും ഇന്ത്യയെയും ബന്ധിപ്പിച്ച് കരമാർഗം 3000 കിലോമീറ്റർ നീളുന്ന വൈദ്യുതി ലൈനാണ് വരുന്നത്. 2000 മെഗാവാട്ട് വൈദ്യുതി കൈമാറുന്ന പദ്ധതി നടപ്പാക്കാനുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും പരിശോധിക്കുകയാണ്. ആസിയാൻ പവർ ഗ്രിഡ് പദ്ധതിയുടെ ഭാഗമാണിത്. മണിപ്പൂരിലെ ഇംഫാലിനെ മ്യാൻമർ, തായ്‍ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ സിംഗപ്പൂരുമായി കരമാർഗം ബന്ധിപ്പിക്കാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഊർജമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ഊർജസഹമന്ത്രിRead More →