ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 2050 ഓടെ മൂന്നിരട്ടിയാകുമെന്ന്
2050ഓടെ രാജ്യത്തിന്റെ പ്രകൃതി വാതക ഉപഭോഗം മൂന്നരട്ടിയായി വർധിക്കുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ (ഇഐഎ). ഇന്ത്യയുടെ വ്യവസായ വിപുലീകരണവും, ഉയർന്ന ഇന്ധന ആവശ്യം നിറവേറ്റുന്നതിനായി വർധിച്ചുവരുന്ന എണ്ണ ശുദ്ധീകരണവുമാണ് ഇതിനു കാരണമായി പറഞ്ഞുവരുന്നത്. ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയും ഇതിനു കാരണമാകും. 2022-ൽ, ഇന്ത്യയുടെ പ്രകൃതിവാതക ഉപഭോഗം പ്രതിദിനം 7.0 ബില്യൺ ക്യുബിക് അടിയായിരുന്നു (ബിസിഎഫ്/ഡി). ആവശ്യകതയുടെ 70 ശതമാനവും വ്യാവസായിക മേഖലയിൽ നിന്നാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം.Read More →




