13 ഇനങ്ങൾക്ക് വിലകൂട്ടി സപ്ലൈകോ
തിരുവനന്തപുരം: വിലക്കയറ്റംമൂലം ജനം പൊറുതിമുട്ടുന്നതിനിടെ അവശ്യസാധനങ്ങളുടെ ഏക ആശ്വാസമായിരുന്ന സപ്ലൈകോയും വിലവര്ധിപ്പിക്കുന്നു. 13 അവശ്യസാധനങ്ങളുടെ വിലയാണ് കുത്തനെ ഉയര്ത്തുന്നത്. നിലവില് ഇവയ്ക്ക് പൊതുവിപണിയില് എന്താണോ വില അതിനേക്കാള് 35 ശതമാനം കുറവായിരിക്കും ഇനിമുതല് സപ്ലൈകോയിലെ വില. 70 ശതമാനമുണ്ടായിരുന്ന സബ്സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. ഇതുസംബന്ധിച്ച തീരുമാനം ഉത്തരവായി ഇറങ്ങി. 2016-ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്ധിപ്പിക്കുന്നത്. സപ്ലൈകോയില് വില വര്ധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു.Read More →


