റബർ ഇല്ല; ടയർ കമ്പനികൾ ആശങ്കയിൽ
സംസ്ഥാനത്ത് റബർ ഉൽപാദനം കുറഞ്ഞത് ടയർ ഉൽപാദകരെ ആശങ്കയിലാക്കി. കാലവർഷം ആദ്യ മാസം പിന്നിടുമ്പോൾ കേരളത്തിൽ ടാപ്പിങ് ദിനങ്ങൾ വിരലിൽ എണ്ണാവുന്ന അവസ്ഥയിലേക്ക് ചുരുങ്ങിയത് വ്യവസായികളെ പ്രതിസന്ധിയിലാക്കും. നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ നടത്തിയ അവസാന തന്ത്രവും പാളിയതോടെ പല കമ്പനികളും ഉൽപാദനം കുറച്ചു. മികച്ചയിനം ഷീറ്റ് വില കിലോ 207 രൂപ വരെ ഉയർത്തിയിട്ടും കാർഷിക മേഖലയിൽ നിന്ന് വരവ് നാമമാത്രം. ഫെബ്രുവരി മുതൽ പകൽ താപനില ഉയർന്നതിനൊപ്പംRead More →




