മികച്ച നാലാംപാദം; 52 ആഴ്ച ഉയരം കുറിച്ച് ഗ്ലെന്‍മാര്‍ക്ക്

മികച്ച നാലാംപാദം; 52 ആഴ്ച ഉയരം കുറിച്ച് ഗ്ലെന്‍മാര്‍ക്ക്

Spread the News

മുംബൈ: ശക്തമായ വരുമാനം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഏപ്രില്‍ 28 ന് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്നു. സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐ), കോണ്‍ട്രാക്ട് ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്‍ (സിഡിഎംഒ) വിഭാഗങ്ങളിലെ ശക്തമായ വരുമാനത്തിന്റെ പിന്തുണയോടെ കമ്പനി ഈ വര്‍ഷം 20.9 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. 621.3 കോടി രൂപയാണ് നാലാംപാദ വരുമാനം.

അറ്റാദായം 48 ശതമാനം ഉയര്‍ത്തി 146.36 കോടി രൂപയാക്കാനും സാധിച്ചു. എബിറ്റ മാര്‍ജിന്‍ 500 ബേസിസ് പോയിന്റുയര്‍ന്ന് 33.7 ശതമാനം. വിദേശ ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ലക്ഷ്യവില 633 രൂപ.

നിലവില്‍ 479.55 രൂപയിലാണ് ഓഹരിയുള്ളത്. അതേസമയം മറ്റ് ബ്രോക്കറേജുകള്‍ക്ക് തണുപ്പന്‍ സമീപനമാണ്. കടം കുറയ്ക്കുന്നതില്‍ കമ്പനി പുരോഗതി കൈവരിച്ചിട്ടില്ലെന്ന് എലാറ കാപിറ്റല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *