സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണ വില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണ വില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ബുധനാഴ്ച വിലയിടിഞ്ഞത്. ഗ്രാമിന് 25 രൂപയും പവന് 200 ഇടിഞ്ഞു ഗ്രാമിന് 6,600 രൂപയും പവന് 52,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെRead More →

ദക്ഷിണേന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിച്ച് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) സ്ഥാപനമായ മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് (എംആർഐബിഎസ്) തങ്ങളുടെ പുതിയ ഓഫീസ് കൊച്ചിയിലെ പാലാരിവട്ടത്ത് ആരംഭിച്ചു. 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ബ്രോക്കിംഗ് കമ്പനികളിലൊന്നാണ് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്. പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം കുട്ടുക്കാരൻ ഗ്രൂപ്പ് സ്ഥാപനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാനേജിങ് ഡയറക്ടർRead More →

മൂലധന ചെലവ് 1.3 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ അദാനി ഗ്രൂപ്പ്

മുംബൈ: ഇന്ത്യന്‍ തുറമുഖ-പവര്‍ കമ്പനിയായ അദാനി ഗ്രൂപ്പ് 2025 സാമ്പത്തിക വര്‍ഷത്തില്‍ മൂലധനച്ചെലവ് 700 ബില്യണ്‍ രൂപയില്‍ നിന്ന് 1.3 ട്രില്യണ്‍ രൂപയായി (15.6 ബില്യണ്‍ ഡോളര്‍) വര്‍ദ്ധിപ്പിക്കുമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞു. ഗ്രൂപ്പിന്റെ റിന്യൂവബിള്‍ എനര്‍ജി വിഭാഗമായ അദാനി ഗ്രീന്‍ എനര്‍ജി 6 ജിഗാവാട്ട് ശേഷി കൂട്ടാന്‍ 340 ബില്യണ്‍ രൂപ ചെലവഴിക്കുമെന്ന് സിംഗ് അഹമ്മദാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തെ കുതിച്ചുയരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെRead More →

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റിന്റെ ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പ്രതിസന്ധിക്ക് കാരണമാകുമെന്ന് നൊബേൽ സമ്മാന ജേതാക്കൾ. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ 16 പേരാണ് ട്രംപിന്റെ നയങ്ങൾക്കെതിരെ രംഗത്തെത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ സാമ്പത്തിക നയങ്ങൾ ട്രംപി​ന്റേതിനേക്കാൾ മികച്ചതാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പറഞ്ഞു. ട്രംപ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രതികരണം. ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പണപ്പെരുപ്പത്തിന് ഇടയാക്കും. ഇത്Read More →

ന്യൂഡൽഹി: അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെ 74 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്. ജി20 യോഗത്തിൽ അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിർദേശം ബ്രസീൽ അവതരിപ്പിക്കാനിരിക്കെയാണ് ഇതുസംബന്ധിച്ച് സർവേ നടത്തിയത്. ജി20 രാജ്യങ്ങളിലെ സർവേ നടത്തിയവരിൽ 68 ശതമാനം ആളുകളും ഇന്ത്യയിൽ 74 ശതമാനം പേരും അധിക നികുതിയെ പിന്തുണച്ചുവെന്ന് സർവേ പറയുന്നു. ആഗോളതലത്തിലുള്ള പട്ടിണി, അസമത്വം, കാലാവസ്ഥ വ്യതിയാനം എന്നിവ തടയുന്നതിന് അതിസമ്പന്നർക്ക് അധിക നികുതിRead More →