കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,390 രൂപയും പവന് 51,120 രൂപയുമായി. ആഗസ്ത് രണ്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. 51,840 ആയിരുന്നു അന്ന് ഒരു പവന് ഉണ്ടായിരുന്നത്. ആഗസ്ത് ഒന്നിന് ഗ്രാമിന് 50 രൂപ വർധിച്ചിരുന്നു. Read More →

റിസർവ് ബാങ്ക് ധന അവലോകന നയം ആഗസ്‌റ്റ് എട്ടിന്

മുംബൈ: ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകളെല്ലാം മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ തയ്യാറെടുക്കുമ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആശ്വസിക്കാൻ വകയില്ല. ആഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തിയേക്കും. നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിവാകാത്തതിനാൽ വിപണിയിലെ പണലഭ്യത ഉയർത്തുന്ന യാതൊരു നടപടികൾക്കും റിസർവ് ബാങ്ക് തയ്യാറാവില്ലെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജി.ഡി.പി വളർച്ചാ നിരക്കും നാണയപ്പെരുപ്പവും വ്യാവസായിക ഉത്പാദനRead More →

കേരളത്തിൽ നിന്നും പുതിയൊരു എയർ ലൈൻ കമ്പനി കൂടി ഉടൻ

കൊച്ചി: കേരളത്തിൽ നിന്നും ഒരു എയർ ലൈൻ കമ്പനി കൂടി ഉടൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്‌. എയർ ടിക്കറ്റിംഗ്, ടൂർ ഓപ്പറേറ്റിംഗ്, വിസ രംഗത്ത് പ്രവർത്തിക്കുന്ന അൽ ഹിന്ദ് ഗ്രൂപ്പാണ് പുതിയ എയർ ലൈനിനു പിന്നിൽ. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഉദ്യമമെന്ന് സി എൻ ബി സി റിപ്പോർട്ട്‌ ചെയ്യുന്നു. ഗൾഫ് മേഖലയിൽ നിലവിൽ വിവിധ തരത്തിലുള്ള ഉപയോക്താക്കളെ സൃഷ്ടിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും 20,000Read More →

നാല് ലക്ഷം കാറുകളുടെ വില്പന കൈവരിച്ച് ടാറ്റാ പഞ്ച്

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്‌.യു.വി നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ടാറ്റ പഞ്ച് നാലു ലക്ഷം യൂണിറ്റ് വില്പന പിന്നിട്ടു. 34 മാസത്തിനുള്ളിലാണ് ടാറ്റ പഞ്ച് നേട്ടം കൈവരിച്ചത്. സബ് കോംപാക്ട് എസ്‌.യു.വി വിഭാഗത്തിൽ 2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് നിരത്തിൽ എത്തിയത്. ആദ്യ ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌.യു.വികളിലൊന്നാണിത്. നിരത്തിലിറക്കിയശേഷം സുരക്ഷയ്ക്കുള്ള ജി.എൻ. ക്യാപ് 5 സ്റ്റാർ റേറ്റിംഗും ടാറ്റ പഞ്ച് കരസ്ഥമാക്കി. 2022 ആഗസ്റ്റിൽ 10 മാസത്തിനുള്ളിൽ ഒരുലക്ഷംRead More →

വാഹന വിപണിയിൽ കടുത്ത വെല്ലുവിളി

കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയും ഉയർന്ന പലിശ നിരക്കും വാഹന വിപണിയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. ജൂലായിൽ മഹീന്ദ്ര, കിയ, ടൊയോട്ട എന്നിവ ഒഴികെ പ്രധാന വാഹന നിർമ്മാതാക്കളെല്ലാം വില്പനയിൽ നിരാശജനകമായ പ്രകടനമാണ് കാഴ്‌ചവെച്ചത്. ചെറു വാഹനങ്ങളുടെ വില്പന കുത്തനെ കുറയുന്നതിനിടെ സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക്(എസ്.യു.വി) മാത്രമാണ് ആവശ്യക്കാർ ഏറുന്നത്. ഇടത്തരം വരുമാനമുള്ളവർ മാത്രമാണ് ചെറു വാഹനങ്ങളിൽ നിന്ന് വലിയ വാഹനങ്ങളിലേക്ക് അപ്പ്‌ഡേറ്റ് ചെയ്യുന്നതെന്ന് കാർ വിപണിയിലുള്ളവർ പറയുന്നു. മാരുതിRead More →