വിദേശ നിക്ഷേപത്തിൽ ലോകത്ത് യു.എ.ഇ രണ്ടാമത്
ദുബൈ: കഴിഞ്ഞ വർഷം വിദേശനിക്ഷേപം ഏറ്റവും കൂടുതൽ ഒഴുകിയെത്തിയ രാജ്യങ്ങളിൽ ആഗോള തലത്തിൽ യു.എ.ഇക്ക് രണ്ടാം സ്ഥാനം. വിദേശനിക്ഷേപം ലോകത്ത് പൊതുവെ കുറവ് രേഖപ്പെടുത്തിയ വർഷത്തിലാണ് 200 രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കക്കുശേഷം ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ രാജ്യമാകാൻ യു.എ.ഇക്ക് സാധിച്ചത്. 2023ൽ മാത്രം 35 ശതമാനം വർധനയാണ് നിക്ഷേപത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള നിക്ഷേപത്തിൽ അറബ്, പശ്ചിമേഷ്യ, മിഡിലീസ്റ്റ് മേഖലയിൽ ഒന്നാം സ്ഥാനത്താണ് രാജ്യമുള്ളത്. എല്ലാ തലത്തിലുമുള്ള വിദേശ നിക്ഷേപംRead More →



