വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റൽ വിപണിയായ ‘ഫ്‌ളീറ്റ് വേഴ്‌സ്’ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റൽ വിപണിയായ ‘ഫ്‌ളീറ്റ് വേഴ്‌സ്’ അവതരിപ്പിച്ചു. ഈ നൂതനവും സമഗ്രവുമായ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പുതിയ വാഹനങ്ങൾ കണ്ടെത്താനും, കോൺഫിഗറേഷൻ നിർണ്ണയിക്കാനും, വാങ്ങാനും, ഫിനാൻസിംഗ് നേടാനും സാധിക്കും. ഭാവിയിൽ, വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും അനുസൃതമായി കൂടുതൽ സേവനങ്ങളും സവിശേഷതകളും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താൻ ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു. അഞ്ച് പ്രധാന സവിശേഷതകളെRead More →


