തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് തൽക്കാലം നിർത്തിവെക്കും. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. വ്യവസായ വകുപ്പിന്‍റെയും കെ.എസ്.ഐ.ഡി.സി, കിൻഫ്ര, സിഡ്കോ തുടങ്ങിയ സർക്കാർ ഏജൻസികളുടെയും കീഴിലുള്ള വ്യവസായ പാർക്കുകൾക്ക് ഉത്തരവ് ബാധകമാണ്. വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് സംബന്ധിച്ച് വ്യവസായ വാണിജ്യ ഡയറക്ടറും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും സർക്കാറിന് സംയുക്തRead More →

മുംബൈ: അമേരിക്കൻ സമ്പദ്‍വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളിലും പശ്ചിമേഷ്യയിലെ യുദ്ധഭീതിയിലും തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി. ഏഷ്യൻ, യൂറോപ്യൻ വിപണികളും കൂട്ടത്തകർച്ച നേരിട്ടു. കഴിഞ്ഞയാഴ്ച റെക്കോഡ് നിലയിലേക്ക് കുതിച്ച സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലാണ് നിക്ഷേപകരുടെ കൈപൊള്ളിക്കുന്നത്. സെൻസെക്സ് 2,222.55 പോയന്റ് തകർന്ന് 78,759.40ലും നിഫ്റ്റി 662.10 പോയന്റ് ഇടിഞ്ഞ് 24,055.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂൺ നാലിന് ശേഷമുണ്ടാകുന്ന ഒരു ദിവസത്തെ ഏറ്റവും വലിയRead More →

കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ചൈല്‍ഡ് ഹെല്‍പ് ഫൗണ്ടേഷന്‍

കൊച്ചി: രാജ്യമെമ്പാടും സാന്നിധ്യമുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ചൈല്‍ഡ് ഹെല്‍പ്പ് ഫൗണ്ടേഷന്‍ (സിഎച്ച്എഫ്) സമൂഹത്തിന്റെ താഴെത്തട്ടിലുള്ള കുട്ടികളുടേയും ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടേയും വിദ്യാഭ്യാസം, പ്രാഥമിക ആവശ്യങ്ങള്‍, ശുചീകരണം തുടങ്ങിയ മേഖലകളില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ക്യാമ്പെയ്‌ന് തുടക്കമായി. ഈ ക്യാമ്പെയ്‌നിലൂടെ ഇതുവരെ കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരും മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുമുള്‍പ്പെടെ 115 പേര്‍ക്ക്Read More →

അദാനി ഗ്രൂപ്പ് ചെയർമാൻ സ്ഥാനം ഒഴിയുകയാ​ണെന്ന് പ്രഖ്യാപിച്ച് ഗൗതം അദാനി. 2030ക​ളുടെ തുടക്കത്തിൽ ചെയർമാൻ സ്ഥാനം ഒഴിയാനാണ് 62കാരനായ അദാനിയുടെ പദ്ധതി. 70 വയസാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം മക്കൾക്കും മരുമക്കൾക്കും കൈമാറാനാണ് തീരുമാനം. സോപ്പ്, എണ്ണ, ഹാൻഡ് വാഷ്, അരി, കൽക്കരി, വൈദ്യുതി എന്നിവയുടെ വിൽപന മുതൽ റോഡ് നിർമാണം, വിമാനത്താവളങ്ങളുടെ പ്രവർത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിർമാണവും നിയന്ത്രണവും വരെ കൈയാളുന്നുണ്ട് നിലവിൽ അദാനി ഗ്രൂപ്പ്. ബിസിനസിന്റെ സുസ്ഥിരതക്ക് തലമുറRead More →

ന്യൂഡൽഹി: യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭയത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 2400 പോയന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയും 463. 5 പോയന്റ് ഇടിഞ്ഞു. കഴിഞ്ഞയാഴ്ച 80,981പോയന്റിലാണ് വിപണി സെൻസെക്സ് അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 2393 പോയന്റ് ഇടിഞ്ഞ് 78,588ലെത്തി. നിഫ്റ്റി 463.50 ഇടിഞ്ഞ് 24,254.20 ലും. കഴിഞ്ഞാഴ്ചയും വിപണി നഷ്ടത്തിലായിരുന്നു. വിപണിയിടിവിൽ നിക്ഷേപകർക്ക് ഒറ്റയടിക്ക് നഷ്ടമായത് 9.67 ലക്ഷം കോടിയാണ്. നിക്ഷേപകർRead More →