ഗൂഗിളിന്റെ ഗെയിം സ്നാക്സുമായി  കൈകോര്‍ത്ത് ജിയോ ഗെയിംസ്

കൊച്ചി: ഇന്ത്യയിലെ മുൻനിര ഗെയിമിങ് പ്ലാറ്റ്ഫോമായ ജിയോ ഗെയിംസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ ഗെയിം സ്നാക്സുമായി കൈകോർക്കുന്നു. ജിയോഗെയിംസ് ആപ്പിലും ജിയോ സെറ്റ്ടോപ്പ് ബോക്സിലും ഗെയിംസ് സ്നാക്സ് സേവനങ്ങളും ഇതോടെ ഉൾപ്പെടുത്തും. ജിയോ ഗെയിംസ് ഉപയോക്താക്കൾക്ക് ഡെയ്ലി സുഡോകു, ഓം നോം റൺ, ട്രാഫിക് ടോം എന്നിവയുൾപ്പെടെ എട്ട് ജനപ്രിയ എച്ച്ടിഎംഎൽ5 ഗെയിമുകൾ ആസ്വദിക്കാനാകും. ജിയോ ഗെയിമിന്റെ ആൻഡ്രോയിഡ് ആപ്പിൽ ആഴ്ചതോറും പുതിയ ഗെയിമുകൾ ചേർക്കും. ഉടൻ തന്നെRead More →

ബജറ്റ് ഫാഷന്‍ രംഗത്ത് അങ്കം കുറിക്കാൻ ടാറ്റ

ബജറ്റ് ഫാഷന്‍ രംഗത്ത് ശക്തമായ സാന്നിധ്യമാകാനൊരുങ്ങി ടാറ്റയും. ടാറ്റയുടെ ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ ഡിജിറ്റലിന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സ്റ്റോറായ ടാറ്റ ക്ലിക്കിന്‍റെ ഭാഗമായി പ്രത്യേകം ബജറ്റ് ഫാഷന്‍ വിഭാഗം ആരംഭിക്കാനാണ് ആലോചന. ടാറ്റയുടെ ബജറ്റ് ഫാഷന്‍ സ്റ്റോറായ സുഡിയോക്ക് പുറമേയാണ് പുതിയ വിഭാഗം ആരംഭിക്കുന്നത്. സുഡിയോ ഓഫ് ലൈന്‍ സ്റ്റോറായി തന്നെ നില നിര്‍ത്തുന്നതോടൊപ്പം പുതിയതായി തുടങ്ങുന്ന ബജറ്റ് ഫാഷന്‍ വിഭാഗം ഓണ്‍ലൈനായി മാത്രമായായിരിക്കും വില്‍പന നടത്തുക. ഇ കോമേഴ്സ്Read More →

ഓല ഇലക്ട്രിക് ഐപിഒയ്ക്ക് തുടക്കമായി

ഈ വർഷത്തെ ഏറ്റവും വലിയ പ്രാരംഭ പൊതു ഓഹരി വിൽപന അഥവാ ഐപിഒയ്ക്ക് പ്രാഥമിക വിപണിയിൽ തുടക്കമായി. രാജ്യത്തെ വൈദ്യുത വാഹന വിപണിയിൽ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നായ ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ ഐപിഒയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആങ്കർ ഇൻവെസ്റ്റേഴ്സിൽ നിന്നും 2,763 കോടി രൂപ സമാഹരിച്ചതിന്റെ ഊർജവുമായാണ്, ആഭ്യന്തര വൈദ്യുത വാഹന നിർമാണ കമ്പനികളുടെ കൂട്ടത്തിൽ നിന്നുള്ള ആദ്യ ഐപിഒ മുന്നേറുന്നത്. ഓല ഇലക്ട്രിക് ഐപിഒയുടെ ഏറ്റവും പുതിയRead More →

ചരക്കു നീക്കത്തിനുള്ള ഫീസ് കുത്തനെ കുറച്ച് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: ചരക്ക് ഇറക്കാനും കപ്പല്‍ അടുപ്പിക്കാനുമുള്ള നിരക്ക് നിര്‍ണയിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കൊളംബോ, വല്ലാര്‍പ്പാടം തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് ഫീസ് നിശ്ചയിച്ചുള്ള അറിയിപ്പ് എത്തുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി കൂടുതല്‍ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തുറമുഖ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എ.വി.പി.പി.എല്‍) നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.നിലവില്‍ ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് നീക്കത്തിന്റെ സിംഹഭാഗവും കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുറമുഖങ്ങളെRead More →

ന്യൂഡൽഹി: പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യ യു.എസിനൊപ്പമെത്തണമെങ്കിൽ 75 വർഷം കഴിഞ്ഞാലും സാധിക്കില്ലെന്ന് ലോകബാങ്ക്. 75 വർഷം കഴിഞ്ഞാലും സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിൽ യു.എസിലുണ്ടാവുന്ന പ്രതിശീർഷ വരുമാനം മാത്രമേ ഇന്ത്യയിലുണ്ടാവുവെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയുൾപ്പടെ 100 രാജ്യങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് ലോകബാങ്ക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, 10 വർഷം കൊണ്ട് തന്നെ പ്രതിശീർഷ വരുമാനത്തിൽ ചൈന യു.എസിനൊപ്പമെത്തുമെന്നും ലോകബാങ്ക് പറയുന്നു. ഇന്തോനേഷ്യക്ക് 70 വർഷം വേണ്ടി വരും യു.എസിനൊപ്പമെത്താൻ.Read More →