വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിതരണ നിയന്ത്രണം ഒഴിവാക്കി. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. വിലവർധനയ്ക്കൊപ്പം സിലിണ്ടർ നിയന്ത്രണവും വന്നത് ഹോട്ടൽ മേഖലയെ രാജ്യവ്യാപകമായി ഉലച്ചിരുന്നു. യുദ്ധത്തിന് മുൻപുള്ള തലത്തിലേക്ക് വാണിജ്യ എൽപിജി സിലിണ്ടർ വിതരണം പുനഃസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയെ തുടർന്നുണ്ടായ ഇന്ധന ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിലെ പ്രഥമ പരിഗണന രാജ്യത്തെ കുടുംബങ്ങൾക്കായിരിക്കുമെന്ന്Read More →

‘ടോക്സിക് പുരുഷന്മാരെ വൃത്തിയാക്കാം’ തിരിച്ചടിച്ച് ഡെറ്റോളിന്റെ പരസ്യം; ഒടുവിൽ മാപ്പുപറഞ്ഞ് തടിതപ്പി

ബെയ്ജിങ്: സ്ത്രീകളോടുള്ള വിവേചനപരമായ സമീപനത്തെ വിമർശിക്കാനായി പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ ഡെറ്റോൾ തയാറാക്കിയ പരസ്യം ചൈനയിൽ വലിയ വിവാദത്തിൽ. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള പരസ്യം വിവാദമായതിനെ തുടർന്ന് ഡെറ്റോൾ മാപ്പ് പറഞ്ഞ് രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ പരസ്യം പിന്‍വലിക്കുകയും ചെയ്തു. പരസ്യത്തിൽ സ്ത്രീകളെ ‘മറ്റു പുരുഷന്മാരുമായി സമ്പർക്കമില്ലാത്തവർ’, ‘ശുദ്ധർ’ എന്ന രീതിയിൽ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. മുൻ പ്രണയബന്ധം ഉണ്ടായിരുന്ന യുവതിയെ വിവിധ വാക്കുകളിലൂടെ അധിക്ഷേപിക്കുന്ന യുവാവിനെയാണ് പരസ്യത്തിൽRead More →

സ്വർണവില കൂപ്പുകുത്തുന്നു, ഇന്നും ഇടിവ്; വെള്ളി വിലയും കുറഞ്ഞു

കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 255 കുറഞ്ഞ് 12,845 രൂപയും പവന് 2,040 കുറഞ്ഞ് 1,02,760 രൂപയുമാണ് ഇന്നത്തെ (25/06/2026) വില. വെള്ളിവിലയിലും റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപയും കിലോക്ക് 10000 രൂപയും കുറഞ്ഞു. 235 രൂപയാണ് ഗ്രാം വില. ഇന്നലെയും മിനിഞ്ഞാന്നും രണ്ടുതവണ വീതമാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 155രൂപ കുറഞ്ഞു.Read More →

വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ, ഫീസ് ഈടാക്കാനും നീക്കം; സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം: ജെൻസികളും വണ്ടിപ്രേമികളും കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷൻ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇളവുകൾ നൽകിയേക്കും. സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ വാഹന മോഡിഫിക്കേഷനും ഉൾപ്പെടുത്തും. വിഷയം പഠിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കും. മോഡിഫിക്കേഷൻ അനുവദിക്കുന്നതിന് ഫീസ് ഏർപ്പെടുത്താനും ആലോചനയുണ്ട്. ഗതാഗത വകുപ്പിന്റെ പദ്ധതിയായാണ് 100ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തുക. നേരത്തെ പുറത്തുവന്ന ഇളവുകളെ കുറിച്ച് ജെൻസികളുടെ വിമർശനവും ട്രോളും വ്യാഎകമായതോടെ,Read More →

സോഡ ഫാക്ടറി ടാങ്കിൽ പഴുതാര, കുപ്പികളിൽ ലേബലില്ല, ജല പരിശോധന റിപ്പോർട്ടില്ല; അടപ്പിച്ചു

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ എസ്.കെ. സോഡാ ഫാക്ടറി വാട്ടർ ടാങ്കിൽ കണ്ടെത്തിയ പഴുതാര കോഴിക്കോട്: വൃത്തിഹീനമായ അന്തരീക്ഷത്തിലും ആവശ്യമായ രേഖകളില്ലാതെയും പ്രവൃത്തിച്ച സോഡ ഫാക്ടറി ഭക്ഷ്യ സുരക്ഷ വകുപ്പ പൂട്ടിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന എസ്.കെ. സോഡാ ഫാക്ടറിക്കെതിരെയാണ് നടപടി. സ്ഥാപനത്തിലെ പരിശോധനയിൽ നിരവധി ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി കമീഷണർ അറിയിച്ചു. സ്ഥാപനത്തിലെ കുടിവെള്ള ടാങ്കിൽ പഴുതാരയുടെ സാന്നിധ്യം വരെ കണ്ടെത്തി. മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്Read More →