സ്വർണത്തിന് ഇന്ന് രണ്ടാമതും വില കുറഞ്ഞു; 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

കൊച്ചി: സ്വർണവില ഇന്ന് രണ്ടാം തവണയും കുത്തനെ കുറഞ്ഞു. ഇതോടെ 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന് വിപണനം നടക്കുന്നത്. ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,255 രൂപയും പവന് 960 രൂപ കുറഞ്ഞ് 1,06,040 രൂപയുമായി. രാവി​ലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിരുന്നു. 1,07,000 രൂപയാണ് രാവി​ലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണRead More →

ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ; 3000 രൂപയാക്കാനുള്ള വാഗ്ദാനം വൈകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയെ അറിയിച്ചു. ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെൻഷൻ വർധനവുമായി ബന്ധപ്പെട്ട് വൻ കാലതാമസമുണ്ടായ സാഹചര്യം മുഖ്യമന്ത്രി സഭയിൽ ഓർമിപ്പിച്ചു. 1600 രൂപയിൽനിന്ന് 2500 രൂപയാക്കുമെന്നായിരുന്നു അന്ന് നൽകിയ വാഗ്ദാനം. എന്നാൽ, നാലേമുക്കാൽ വർഷക്കാലം തുകയിൽ ഒരു രൂപപോലും വർധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന്Read More →

കോഴിക്കോട്ട് വീണ്ടും ഷിഗല്ല മരണം

കോഴിക്കോട്: മാവൂരിൽ കഴിഞ്ഞ ദിവസം പനി ബാധിച്ച മരിച്ച സ്ത്രീക്ക് ഷിഗല്ല സ്ഥിരീകിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവര്‍ക്ക് ആരോഗ്യ വഷളാവുകയും ഷിഗല്ലെ രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തതിനാൽ സാംമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. മരണത്തിന് ശേഷമാണ് പരിശോധനാ ഫലം ലഭിച്ചത്. ഇക്കഴിഞ്ഞ 20നാണ് ഇവർ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഷിഗല്ല് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. 216 പേർക്ക് രോഗം സ്ഥിരീകരിച്ചു. 77 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി.Read More →

യാ സയ്യിദരെ! വീര്യം കുറഞ്ഞ മദ്യം എന്നാണ് മതത്തിൽ ഹലാലായത്? -​കെ.ടി. ജലീൽ

മലപ്പുറം: വീര്യം കുറഞ്ഞ ആൽക്കഹോളിക് മദ്യത്തിന് 131 ശ​​ത​​മാ​​നം വരെ നികുതിയിളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ എം.എൽ.എ കെ.ടി. ജലീൽ. ‘യാ സയ്യിദരെ! അല്ലയോ ഖാളിമാരെ, എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ ഹലാലായത്? (അനുവദനീയം). ഒരു മത സംഘടനക്കും ഒരു പരാതിയുമില്ല. ഒരു മതനേതാവും വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ, ആരാധനാലയങ്ങളിൽ പ്രസംഗിച്ചതും കേട്ടില്ല’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് കർണ്ണാടകയിൽ നിന്ന് ഒഴുകിയRead More →

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ബസുകൾ സർവിസ് നിർത്തി

തൃശൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ബസ് സർവിസുകൾ നിർത്തി. തൃശൂർ ഡി.സി.സി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെ ഉടമസ്ഥതയിലുള്ള നാലു ബസ് സർവിസുകളാണ് നിർത്തിവെച്ചത്. യു.ഡി.എഫ് സർക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ പ്രിയദർശിനി സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിർത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദ് അടക്കമുള്ള ബസുടമകളുടെ ആവശ്യം. 50 ശതമാനം നികുതിയിളവ് ലഭിച്ചതുകൊണ്ടുമാത്രം കേരളത്തിൽ സ്വകാര്യ ബസ്Read More →