വിദ്യാര്‍ഥി-ഗവേഷക ശാക്തീകരണത്തിന് 6,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിദ്യാര്‍ഥി-ഗവേഷക ശാക്തീകരണത്തിന് 6,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

November 26, 2024 0 By BizNews
union-cabinet-approves-one-nation-one-subscription-empower-students

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ’ (ONOS) പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

ഇതേ തുടർന്ന് വിദ്യാർഥികളെയും ഗവേഷകരെയും ശാക്തീകരിക്കുന്നതിനായി 6,000 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ പബ്ലിക്കേഷനുകള്‍ ഏകീകൃത കുടക്കീഴില്‍ ലഭ്യമാക്കുന്നതിനാണിത്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഗവേഷണസ്ഥാപനങ്ങളിലേയും വിദ്യാർഥികള്‍ക്കും അധ്യാപകർക്കും ഗവേഷകർക്കും അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ ലേഖനങ്ങളിലേക്കും ജേണല്‍ പ്രസിദ്ധീകരണങ്ങളിലേക്കും വഴിതെളിക്കുകയാണ് ഇത് ലക്ഷ്യമാക്കുന്നത്.

ആദ്യഘട്ടത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കീഴിലുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പബ്ലിക്കേഷനുകളും പാഠപുസ്തകങ്ങളും ഒറ്റ പോർട്ടലില്‍നിന്ന് ലഭ്യമാക്കും.

അടുത്ത വർഷംമുതല്‍ ആരംഭിക്കുന്ന ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ’ പദ്ധതി പ്രകാരം 30 പ്രധാന അന്താരാഷ്ട്ര പ്രസാധകരില്‍നിന്നായി 13000 ഇ-ജേണലുകളാണ് ആവശ്യക്കാർക്ക് ലഭ്യമാകുക.