ഇഎംഐ മുടങ്ങിയാൽ ഫോൺ ലോക്കാകും; ആർബിഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ മാർഗ നിർദേശം ആർ.ബി.ഐ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വായ്പദാതാക്കൾക്ക് ആർ.ബി.ഐ കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടക്കൂട് 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വായ്പ തിരിച്ചടവ് ഈടാക്കുന്ന രീതികളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയRead More →

ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യ

ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിലെ ഷഹീദ് ബെഹിഷ്തി ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതല താല്‍ക്കാലികമായി ഇറാന്‍ സര്‍ക്കാരിന് കൈമാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. അമേരിക്കന്‍ ഉപരോധങ്ങളില്‍ നിന്ന് ഇന്ത്യന്‍ ബാങ്കുകളെയും മറ്റ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ (OFAC) അനുവദിച്ചിരുന്ന ഉപരോധ ഇളവ് ഏപ്രിലില്‍ അവസാനിച്ചതോടെയാണ് ഇന്ത്യ പുതിയ ക്രമീകരണം നടത്തുന്നത്. ഉപരോധങ്ങള്‍ പിന്‍വലിക്കുകയോ സാഹചര്യം അനുകൂലമാകുകയോ ചെയ്താല്‍Read More →

ഫോറെക്സ് സ്വാപ് സൗകര്യം നിശ്ചയിച്ചതിലും ഒരു മാസം മുൻപേ അവസാനിപ്പിക്കാൻ ആർബിഐ

കൊച്ചി: പ്രവാസി ഇന്ത്യക്കാരിൽ നിന്ന് സമാഹരിച്ച നിക്ഷേപങ്ങൾ വഴി ശക്തമായ വിദേശനാണ്യ വരവ് ഉണ്ടായതിനെത്തുടർന്ന്, ബാങ്കുകൾക്കായുള്ള ഇളവുകളോടുകൂടിയ ഫോറെക്സ് സ്വാപ് സൗകര്യം നിശ്ചയിച്ചതിലും ഒരു മാസം മുൻപേ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പുതുക്കിയ സമയക്രമമനുസരിച്ച്, 31 വരെ സമാഹരിക്കുന്ന വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ബാങ്കുകൾക്ക് ഈ ‘സീറോ-കോസ്റ്റ് ഹെഡ്ജിങ്’ സൗകര്യം പ്രയോജനപ്പെടുത്താം. മുൻപ് സെപ്റ്റംബർ 30 ആയിരുന്നു ഇതിന്റെ അവസാന തീയതി. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ക്രൂഡ്‌ഓയിൽRead More →

വൻ വികസനത്തിന് ബിഎസ്എൻഎൽ; 77,000 കോടിയുടെ പദ്ധതി

മുംബൈ: പൊതുമേഖലാ ടെലികോം കമ്പനിയായ ബി. എസ്.എൻ.എൽ. നെറ്റ്വർക്ക് ശേഷി വിപുലമാക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചുവർഷംകൊണ്ട് 77,000 കോടി രൂപയുടെ നിക്ഷേപത്തിനു പദ്ധതിയിടുന്നു. ഈ നിക്ഷേപം വഴി ബി.എസ്.എൻ.എലിന് രാജ്യത്തെ 98 ശതമാനം പ്രദേശങ്ങളിലും കവറേജ് ലഭ്യമാക്കാനാകും. രണ്ടുലക്ഷം പുതിയ 4ജി സൈറ്റുകളൊരുക്കാനും തന്ത്രപ്രധാന മേഖലകളിൽ 5ജി സേവനം തുടങ്ങാനുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. 2028-29 സാമ്പത്തിക വർഷത്തോടെ നഷ്ടമില്ലാതെ പ്രവർത്തിക്കാൻ കമ്പനിയെ പ്രാപ്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 2031-32 ഓടെ നഷ്ടമില്ലാതെയാക്കാനാണ്Read More →

50,000 ടൺ ഭക്ഷണം, 124 കാർഗോ ഫ്ലൈറ്റുകൾ… ഇന്ത്യയിൽ നിന്നുള്ള ഗൾഫ് കയറ്റുമതി ശക്തമാക്കാൻ ലുലു ഗ്രൂപ്പ്

ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ-ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഗൾഫ് കയറ്റുമതി കൂടുതൽ ശക്തമാക്കാൻ ലുലു ഗ്രൂപ്പ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് ഗൾഫ് വിപണിയിലെത്തിക്കുന്നതിനായി സോഴ്സിങ്, ലോജിസ്റ്റിക്സ് ശൃംഖല വിപുലീകരിക്കുകയാണ് യുഎഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ്. ഇത് ഇന്ത്യൻ കർഷകർക്കും ഭക്ഷ്യസംസ്‌കരണ മേഖലയ്ക്കും കയറ്റുമതിക്കാർക്കും പുതിയ വിപണി സാധ്യതകൾ തുറക്കുന്നതാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡൽഹിയിൽ സന്ദർശിച്ച് ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെRead More →