കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 40-ലധികം കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡർ

അമേരിക്ക, ജര്‍മ്മനി, നോര്‍വേ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് 40-ലധികം കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന് ലഭിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗുണനിലവാരമുള്ള ഉല്‍പ്പാദനവും ശേഷി വര്‍ധിപ്പിക്കാനുള്ള കഴിവുമാണ് ഇന്ത്യന്‍ കപ്പല്‍നിര്‍മാതാക്കളില്‍ ലോകം വിശ്വാസമര്‍പ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കപ്പല്‍ശാലകളുമായി സഹകരിക്കാന്‍ റഷ്യന്‍ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. സാഗര്‍മന്ഥന്‍ ദി ഓഷ്യന്‍ ഡയലോഗ് സമ്മേളനത്തിനിടെ മ്യാന്‍മര്‍ മന്ത്രിയുമായിRead More →

ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു

ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി ആപ്പുകൾ വഴിയുള്ള ഡെലിവറി സർവീസുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐറ്റിസി) ഇല്ലാതെ 5 ശതമാനം ഏകീകൃത ജിഎസ്ടി നിരക്ക് ഏർപ്പെടുത്താൻ 2026 ഒക്ടോബർ 8-ന് ചേർന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം ശുപാർശ ചെയ്തു. നിലവിൽ പ്രാദേശിക അൺ-രജിസ്റ്റേർഡ് ബിസിനസുകളിൽ നിന്നുള്ള ഡെലിവറികൾക്ക് ഈടാക്കിയിരുന്ന 18 ശതമാനം നിരക്ക് കുറയും. 5 ശതമാനമായാണ് കുറയുന്നത്. സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 9(5) പ്രകാരം, റൈഡർമാർ ജിഎസ്ടി രജിസ്ട്രേഷൻRead More →

ഇടപാടുകൾക്ക് ഫീസ്: 15ന് സൂപ്പർ മാർക്കറ്റുകളിൽ ‘യു.പി.ഐ പണിമുടക്ക്’

കൊച്ചി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽ 15ന് യു.പി.ഐ വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള (സ്വാക്ക്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.പി.ഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ, അതിന്റെ ചെലവ് വ്യാപാരികളുടെ മേൽ കെട്ടിവെക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. യു.പി.ഐ ഇടപാടിന് ഫീസ് ഈടാക്കുന്നത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് സൂപ്പർമാർക്കറ്റുകളെയാണ്. ഈRead More →

പേയ്ടിഎമ്മും രാജ്യാന്തര പേയ്‌മെന്റ്സ് രംഗത്തെ പ്രമുഖരായ ‘വീസ’യുമായി പങ്കാളിത്തം

രാജ്യത്തെ പ്രമുഖ ഫിൻടെക് കമ്പനിയായ പേയ്ടിഎമ്മും രാജ്യാന്തര പേയ്‌മെന്റ്സ് രംഗത്തെ പ്രമുഖരായ ‘വീസ’യുമായി പങ്കാളിത്തം. മെട്രോ യാത്ര, മൊബൈൽ റീചാർജ്, ദൈനംദിന ബിൽ പേയ്‌മെന്റുകൾ എന്നിവ നടത്തുന്ന പേയ്ടിഎം ഉപയോക്താക്കൾക്ക് ഇതിലൂടെ പ്രത്യേക ഓഫറുകൾ ലഭിക്കും. പേയ്ടിഎം ആപ്പിലൂടെ നടത്തുന്ന ഇടപാടുകൾക്ക് ഇക്കൊല്ലം ഡിസംബർ 31 വരെയാണ് ഓഫർ. വീസ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് പേയ്ടിഎം വഴി മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 50% കിഴിവ് ലഭിക്കും. പരമാവധിRead More →

കല്യാൺ ജ്വല്ലേഴ്‌സ് രണ്ടാം പാദ വരുമാനത്തിൽ 27 ശതമാനം വർധന

2027 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മികച്ച വരുമാന വർധന നേടി കല്ല്യാൺ ജ്വല്ലേഴ്സ്. കമ്പനിയുടെ ‘സെയിം-സ്റ്റോർ’ വിൽപ്പന വളർച്ച രണ്ടാം പാദത്തിൽ 20 ശതമാനമായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 16 ശതമാനമായിരുന്നു. നിലവിലുള്ള ഷോറൂമുകളിൽ നിന്നുള്ള വിൽപ്പന രണ്ടാം പാദത്തിൽ 27 ശതമാനം വർധന നേടി. കമ്പനിയുടെ ഡിജിറ്റൽ ബ്രാൻഡായ കാൻഡെരെയും മികച്ച വളർച്ച നേടി. 64 ശതമാനം വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. ‘സെയിം-സ്റ്റോർ’ വിൽപ്പനRead More →